By
Admin
/
Apr 08, 2021 //
Editor's Pick /
സെയ്ലിങ്ങില് ഒളിമ്പിക് യോഗ്യത നേടി നാല് ഇന്ത്യന്‍ താരങ്ങള്‍
മുസ്സാന (ഒമാൻ): സെയ്ലിങ്ങിൽ ടോക്കിയോ ഒളിമ്പിക്സിന് നാല് ഇന്ത്യൻ താരങ്ങൾ യോഗ്യത നേടി. വിഷ്ണു ശരവണൻ, ഗണപതി ചെങ്ങപ്പ, വരുൺ താക്കർ, നേത്ര കുമനൻ എന്നിവരാണ് ഏഷ്യൻ യോഗ്യതാ പോരാട്ടമായ മുസ്സാന ഓപ്പൺ ചാമ്പ്യൻഷിലെ പ്രകടനത്തോടെ ഒളിമ്പിക്സിന് യോഗ്യത നേടിയത്.
ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ വനിതാ നാവികയെന്ന ബഹുമതിയും നേത്ര കുമനൻ സ്വന്തമാക്കി. ലേസർ റേഡിയൽ വിഭാഗത്തിലാണ് നേത്ര മത്സരിക്കുന്നത്. ബുധനാഴ്ചയാണ് നേത്ര യോഗ്യത നേടിയത്.
മാത്രമല്ല ഇതാദ്യമായാണ് ഒളിമ്പിക്സ് സെയ്ലിങ്ങിൽ ഇന്ത്യ മൂന്ന് വിഭാഗത്തിൽ മത്സരിക്കാനൊരുങ്ങുന്നത്.
ലേസർ സ്റ്റാൻഡേർഡ് ക്ലാസ് വിഭാഗത്തിലാണ് ശരവണൻ വ്യാഴാഴ്ച ഒളിമ്പിക്സിന് യോഗ്യത നേടിയത്.
ഗണപതി ചെങ്ങപ്പ, വരുൺ താക്കർ ജോഡി 49ഇആർ ക്ലാസ് വിഭാഗത്തിലാണ് മത്സരിക്കുന്നത്.
Content Highlights: 4 Indian sailors to compete in Tokyo Olympics
Related News
Comments