By
Admin
/
Apr 21, 2021 //
Editor's Pick /
റുതുരാജിനും ഡുപ്ലെസിക്കും അർധ സെഞ്ചുറി; ചെന്നൈ മികച്ച നിലയിൽ | LIVE UPDATES
മുംബൈ: ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ചെന്നൈ സൂപ്പർ കിങ്സിന് മികച്ച തുടക്കം.
പവർപ്ലേ ഓവറുകൾ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 54 റൺസെന്ന നിലയിലാണ് ചെന്നൈ. റുതുരാജ് ഗെയ്ക്വാദും ഫാഫ് ഡുപ്ലെസിയുമാണ് ക്രീസിൽ.
നേരത്തെ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ചെന്നൈ നിരയിൽ ബ്രാവോയ്ക്ക് വിശ്രമം അനുവദിച്ചതിനാൽ ലുങ്കി എൻഗിഡി ടീമിൽ ഇടംനേടി. കൊൽക്കത്ത നിരയിൽ ഹർഭജൻ സിങ്ങിന് പകരം കമലേഷ് നാഗർകോട്ടി ഇടംപിടിച്ചു.
അവസാന രണ്ട് മത്സരങ്ങളും ജയിച്ച് ആത്മവിശ്വാസത്തിൽ ചെന്നൈ ഇറങ്ങുമ്പോൾ അവസാന രണ്ട് മത്സരങ്ങളും തോറ്റാണ് കൊൽക്കത്തയുടെ വരവ്.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: IPL 2021 Kolkata Knight Riders against Chennai Super Kings
Related News
Comments