By
Admin
/
Apr 21, 2021 //
Editor's Pick /
അര്‍ധ സെഞ്ചുറിയുമായി തിളങ്ങി റുതുരാജും ഡുപ്ലെസിയും; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം
മുംബൈ: ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ 221 റൺസ് വിജയലക്ഷ്യമുയർത്തി ചെന്നൈ സൂപ്പർ കിങ്സ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അർധ സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്വാദിന്റെയും ഫാഫ് ഡുപ്ലെസിയുടെയും മികവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു.
60 പന്തിൽ നിന്ന് നാലു സിക്സും ഒമ്പത് ഫോറുമടക്കം 95 റൺസെടുത്ത ഡുപ്ലെസിയാണ് ചെന്നൈ നിരയിലെ ടോപ് സ്കോറർ.
ഓപ്പണിങ് വിക്കറ്റിൽ റുതുരാജ് - ഡുപ്ലെസി സഖ്യം കൂട്ടിച്ചേർത്ത 115 റൺസാണ് ചെന്നൈ ഇന്നിങ്സിന്റെ നട്ടെല്ല്.
സീസണിൽ ആദ്യമായി ഫോമിലെത്തിയ റുതുരാജ് 42 പന്തിൽ നിന്ന് നാലു സിക്സും ആറു ഫോറുമടക്കം 64 റൺസെടുത്തു.
റുതുരാജ് പുറത്തായ ശേഷമെത്തിയ മോയിൻ അലി 12 പന്തിൽ നിന്ന് രണ്ടു വീതം സിക്സും ഫോറുമടക്കം 25 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ ഡുപ്ലെസിയുമൊത്ത് 50 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് അലി പുറത്തായത്.
ധോനി എട്ടു പന്തിൽ നിന്നും ഒരു സിക്സും രണ്ടു ഫോറുമടക്കം 17 റൺസെടുത്തു.
നേരത്തെ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ചെന്നൈ നിരയിൽ ബ്രാവോയ്ക്ക് വിശ്രമം അനുവദിച്ചതിനാൽ ലുങ്കി എൻഗിഡി ടീമിൽ ഇടംനേടി. കൊൽക്കത്ത നിരയിൽ ഹർഭജൻ സിങ്ങിന് പകരം കമലേഷ് നാഗർകോട്ടി ഇടംപിടിച്ചു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: IPL 2021 Kolkata Knight Riders against Chennai Super Kings
Related News
Comments