News

Get the latest news here

വര്‍ഗവഞ്ചകാ, രക്തസാക്ഷികള്‍ പൊറുക്കില്ല: ജി. സുധാകരനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍

ആലപ്പുഴ: മന്ത്രി ജി.സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ. വർഗവഞ്ചകാ സുധാകരാ രക്തസാക്ഷികൾ പൊറിക്കില്ലടോ എന്നാണ് പോസ്റ്ററിലെ വാചകം.പുന്നപ്രസമരഭൂമി വാർഡിൽ വ്യാഴാഴ്ച രാവിലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

പുന്നപ്ര തെക്കുപഞ്ചായത്തിലെ സമരഭൂമി വാർഡായഒന്നാം വാർഡിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകൾ സിപിഎം പ്രവർത്തകരെത്തി നീക്കം ചെയ്തിരുന്നു. രാവിലെ പ്രഭാത സവാരിക്ക് പോയ ആളുകൾ പോസ്റ്ററിന്റെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നിലവിൽ പോസ്റ്ററുകളും അത് പതിച്ചിരിക്കുന്ന ഫ്ളെക്സ് ബോർഡുകളും നീക്കം ചെയ്ത നിലയിലാണ്.

Content Highlight: Posters Against G Sudhakaran in Alappuzha
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.