News

Get the latest news here

ഹരിയാണയില്‍ വാക്സിന്‍ മോഷണം; സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് കവര്‍ന്നത് 1710 ഡോസ് വാക്സിന്‍

ചണ്ഡീഗഢ്: ഹരിയാണയിലെ സർക്കാർ ആശുപത്രിയിൽനിന്ന് 1710 ഡോസ് കോവിഡ് വാക്സിൻ മോഷണംപോയി. ജിന്ദിലെ സിവിൽ ആശുപത്രിയിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്.

1270 ഡോസ് കോവിഷീൽഡ് വാക്സിനും 440 ഡോസ് കോവാക്സിനുമാണ് മോഷണം പോയതെന്ന് സിവിൽലൈൻസ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. രാജേന്ദർ സിങ് പറഞ്ഞു. ആശുപത്രിയിലെ മറ്റു മരുന്നുകളോ പണമോ മോഷ്ടാവ് എടുത്തിട്ടില്ലെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച രാവിലെ ആശുപത്രിയിലെ സ്റ്റോർ റൂമിന്റെ പൂട്ടുകൾ തകർത്തത് ശ്രദ്ധയിൽപ്പെട്ട ശുചീകരണതൊഴിലാളിയാണ് അധികൃതരെ വിവരം അറിയിച്ചത്. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് വാക്സിൻ സൂക്ഷിച്ച ഫ്രീസറുകളും തകർത്ത് വാക്സിൻ മോഷ്ടിച്ചതായി കണ്ടെത്തിയത്.

അതേസമയം, വാക്സിനുകൾ മോഷണം പോയെങ്കിലും ആശങ്ക വേണ്ടെന്നും മതിയായ വാക്സിൻ സ്റ്റോക്കുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ടോടെ 1000 ഡോസ് കോവാക്സിനും6000 ഡോസ് കോവിഷീൽഡ് വാക്സിനുംആശുപത്രിയിൽ എത്തിക്കുമെന്നും അധികൃതർ പറഞ്ഞു.

content highlights:vaccine theft at civiil hospital haryana
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.