News

Get the latest news here

തോല്‍വിക്ക് പിന്നാലെ കൊല്‍ക്കത്ത ക്യാപ്റ്റന് പിഴ ശിക്ഷ

മുംബൈ: ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ തോൽവിക്ക് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ഓയിൻ മോർഗന് പിഴ ശിക്ഷ.

മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ 12 ലക്ഷം രൂപയാണ് മോർഗന് പിഴയായി വിധിച്ചത്.

ചെന്നൈ ബാറ്റ്സ്മാൻമാരുടെ വെടിക്കെട്ട് പ്രകടനത്തിനിടെ ബൗളിങ് കോമ്പിനേഷൻ നിർണയിക്കുന്നതിനും ഫീൽഡ് സെറ്റ് ചെയ്യുന്നതിനുമായി ആവശ്യത്തിലേറെ സമയം മോർഗൻ എടുത്തു. ഇതോടെ 90 മിനുട്ടിനുള്ളിൽ ഇന്നിങ്സ് പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെയാണ് പിഴ ശിക്ഷ ലഭിച്ചത്.

ഐ.പി.എൽ പതിനാലാം സീസണിൽ കുറഞ്ഞ ഓവർ നിരക്കിന് ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് മോർഗൻ. നേരത്തെ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ചെന്നൈ ക്യാപ്റ്റൻ ധോനിക്കും 12 ലക്ഷം രൂപ പിഴ വിധിച്ചിരുന്നു.

ഇനിയും മോർഗൻ കുറഞ്ഞ ഓവർ നിരക്കിന് ശിക്ഷിക്കപ്പെട്ടാൽ 24 ലക്ഷം രൂപയാകും പിഴ. മാത്രമല്ല ടീമിലെ സഹതാരങ്ങളും മാച്ച് ഫീയുടെ 25 ശതമാനം പിഴയായി നൽകേണ്ടി വരും. മൂന്നാം തവണയും ആവർത്തിച്ചാൽ ക്യാപ്റ്റന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തിൽ വിലക്കും നേരിടേണ്ടി വരും.

Content Highlights:IPL 2021 KKR captain Eoin Morgan fined Rs 12 lakh for slow over-rate
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.