News

Get the latest news here

ബംഗാള്‍ അക്രമം: ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി; കോവിഡില്‍ ശ്രദ്ധ ചെലുത്തൂവെന്ന് തൃണമൂൽ എം.പി.

കൊൽക്കത്ത: വോട്ടെടുപ്പിന് ശേഷം പശ്ചിമ ബംഗാളിലെ ക്രമസമാധാന നില തകർന്നത് ബംഗാൾ ഗവർണ്ണറോട് ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തിൽ കുറഞ്ഞത് 12 പേരാണ് സംസ്ഥാനത്തു മരിച്ചത്. ഇത് ഒരു മാസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാൾ കൂടുതലാണ്.

ക്രമസമാധാനനില തകരാറിലാവുന്നതിൽ പ്രധാനമന്ത്രി കടുത്ത ദുഃഖവും ആശങ്കയും പ്രകടിപ്പിച്ചതായി ഗവർണർ ജഗദീപ് ധങ്കർ ട്വീറ്റ് ചെയ്തു. തീവെപ്പ്, കൊള്ള, കൊലപാതകം, അക്രമം, ഗുണ്ടായിസം നശീകരണപ്രവർത്തനങ്ങൾ എന്നിവയെല്ലാം തടസ്സമില്ലാതെ തുടരുന്നതിൽ ഞാൻ ആശങ്ക പ്രകടിപ്പിക്കുന്നു." മുഖ്യമന്ത്രി മമത ബാനർജിയെ ടാഗുചെയ്തുകൊണ്ടുള്ള ട്വീറ്റിൽ ഗവർണ്ണർ കുറിച്ചു.


PM called and expressed his serious anguish and concern at alarmingly worrisome law & order situation @MamataOfficial

I share grave concerns @PMOIndia given that violence vandalism, arson. loot and killings continue unabated.

Concerned must act in overdrive to restore order.
— Governor West Bengal Jagdeep Dhankhar (@jdhankhar1) May 4, 2021



അക്രമത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് സുപ്രീം കോടതിയിൽ ഹർജി നൽകി. ബി.ജെ.പി. പ്രവർത്തകരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഇന്ന് രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനെത്തും. അക്രമത്തിൽ മരിച്ച പാർട്ടി പ്രവർത്തകരുടെ കുടുംബങ്ങളെ അദ്ദേഹം സന്ദർശിക്കുമെന്നും ബി.ജെ.പി. പറഞ്ഞു.

എന്നാൽ, പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന തരത്തിലുള്ള പ്രതികരണങ്ങളും പുറത്തു വരുന്നുണ്ട്. "പ്രധാനമന്ത്രി ബംഗാളിലെ രാഷ്ട്രീയ അതിക്രമങ്ങളെ തുടർന്ന്ബംഗാൾ ഗവർണ്ണറെ വിളിച്ചിരിക്കുകയാണ്. ഈ നാട്യംനിർത്തൂ പ്രധാനമന്ത്രി.. എന്നിട്ട് കോവിഡ് വിഷയവുമായി ബന്ധപ്പെട്ട ഫോൺകോളുകൾ വിളിക്കൂ." എന്നാണ് തൃണമൂൽ പാർട്ടിയിൽ നിന്നുള്ള രാജ്യസഭാ എം.പി. ഡെറിക് ഒബ്രിയാൻ ട്വിറ്ററിൽ പ്രതികരിച്ചത്.


PM makes a call to West Bengal governor on 'political violence'. (Exaggerated 214%)

Stop the stunts, Mr Prime Minister. Work the phones on #COVID19India or this👇https://t.co/6uysFn4cQO
— Derek OBrien | ডেরেক ওব্রায়েন (@derekobrienmp) May 4, 2021



content highlights:PM Calls Bengal Governor to Express his Concern Over Post-Poll Violence
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.