News

Get the latest news here

മനുഷ്യന്‍ ശ്മശാനത്തില്‍ വരി നില്‍ക്കുന്ന കാലത്തെങ്കിലും വര്‍ഗീയത പറയുന്നത് നിര്‍ത്തണം- റഹീം

കോഴിക്കോട്: മനുഷ്യന്റെ മതംപറയുന്നതിലും വർഗീയത പറയുന്നതിലുമപ്പുറം ബി.ജെ.പിക്ക് ഒരു രാഷ്ട്രീയ പ്രവർത്തനമില്ലെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ.റഹീം. വർഗീയത പറയുകയും തിരഞ്ഞെടുപ്പ് കാലത്തെ ഫണ്ടടിച്ചു മാറ്റുകയും ചെയ്യുന്നത് മാത്രമാണ് ഇവർ കാണുന്ന രാഷ്ട്രീയം. ഇത്തല്ലാത്ത ഒരു പണിയും അവർക്കറിയില്ല. കേരളം അത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റഹീം പറഞ്ഞു.

മാതൃഭൂമി ന്യൂസ് പ്രൈം ടൈം ചർച്ചയിൽ ബി.ജെ.പി. നേതാവ് സന്ദീപ് വാര്യർക്ക് മറുപടി നൽകുകയായിരുന്നു റഹീം. ജനങ്ങൾക്ക് അറിയേണ്ടത് നിങ്ങളുടെ നാവിൻ തുമ്പിൽനിന്നുള്ള വർഗീയത അല്ല. പെട്രോളിനും ഡീഡലിനും എന്തുകൊണ്ട് വില വർധിപ്പിച്ചു എന്നാണ്. പെട്രോളിനും ഹിന്ദു പെട്രോളെന്നും മുസ്ലിം പെട്രോളെന്നും ഇല്ല, ഡീസലിനുമില്ല ഹിന്ദു ഡീസലും മുസ്ലിം ഡീസലും. പാചകവാതകത്തിനും ഓക്സിജനും കൊറോണയ്ക്കും മതമില്ല.

മനുഷ്യൻ ശ്മശാനത്തിൽ വരി നിൽക്കുന്ന കാലത്തെങ്കിലും വർഗീയത പറയുന്നത് നിർത്തണം. ബി.ജെ.പിയുടെ മതേതര സംഗമം കാണണമെങ്കിൽ കൊടകരയിലെ കുഴൽപ്പണ തട്ടിപ്പ് എടുത്താൽ മതി. ക്രിമിനൽ വൽക്കരണത്തിൽ അയിത്തമില്ലെന്നും റഹീം പറഞ്ഞു.

content highights:dyfi state Secretary aa rahim against bjp
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.