News

Get the latest news here

മാറ്റിവെച്ച ഐ.പി.എല്‍ ടൂര്‍ണമെന്റ് ഇനി എപ്പോള്‍? പ്രതികരണവുമായി ഐ.പി.എല്‍ ചെയര്‍മാന്‍

ന്യൂഡൽഹി: കൂടുതൽ താരങ്ങൾക്ക് കോവിഡ് ബാധിച്ചതോടെ ഐ.പി.എല്ലിന്റെ 14-ാം സീസൺ അനിശ്ചിത കാലത്തേക്ക് നിർത്തിവെയ്ക്കുന്നതായി ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിച്ചിരുന്നു.

ഇതോടെ ഇനി ശേഷിക്കുന്ന മത്സരങ്ങൾ നടക്കുമോ അങ്ങനെ നടക്കുമെങ്കിൽ അത് എപ്പോൾ എന്നൊക്കെയാണ് ക്രിക്കറ്റ് പ്രേമികൾ ഉയർത്തുന്ന ചോദ്യം.

ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐ.പി.എൽ ഭരണസമിതി ചെയർമാൻ ബ്രിജേഷ് പട്ടേൽ. ഇനി 31 മത്സരങ്ങളാണ് ടൂർണമെന്റിൽ അവശേഷിക്കുന്നത്.

എപ്പോഴാണെങ്കിലും ബാക്കിയുള്ള 31 മത്സരങ്ങൾ നടത്തുമെന്ന് പട്ടേൽ ന്യൂ18-നോട് പ്രതികരിച്ചു.

ശേഷിക്കുന്ന 31 മത്സരങ്ങൾ സാധിക്കുമ്പോൾ പൂർത്തിയാക്കും. ഒക്ടോബർ - നവംബർ വിൻഡോയിൽ ഐ.സി.സി ടി20 ലോകകപ്പിന് മുമ്പോ അതിന് ശേഷമോ എപ്പോഴാണെന്ന കാര്യം നോക്കണം. - ബ്രിജേഷ് പട്ടേൽ പറഞ്ഞു.

Content Highlights: IPL 2021 BCCI will explore A Window to complete suspended IPL
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.