By
Admin
/
May 09, 2021 //
Editor's Pick /
നഗരങ്ങള്‍ക്ക് പിന്നാലെ, ഗ്രാമങ്ങളും ദൈവത്തിന്റെ കാരുണ്യത്തില്‍ - രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം ഗ്രാമപ്രദേശങ്ങളിൽ അതിവേഗം പടരുന്ന സാഹചര്യത്തിൽ നഗരങ്ങൾ മാത്രമല്ല, ഗ്രാമങ്ങളും ദൈവത്തിന്റെ കാരുണ്യത്തിലാണ് നിലനിൽക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
നഗരങ്ങൾക്ക് പിന്നാലെ, ഇപ്പോൾ ഗ്രാമങ്ങളും ദൈവത്തെ ആശ്രയിച്ചിരിക്കുന്നു - രാഗുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യൻ ഗ്രാമങ്ങളിൽ കോവിഡ് കേസുകൾ അതിവേഗം വർധിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമ വാർത്തയ്ക്ക് ഒപ്പമാണ് രാഹുലിന്റെ ട്വീറ്റ്.
നേരത്തെ കോവിഡ് വ്യാപനത്തിനും ലോക്ഡൗണിനും ഇടയിൽ സെൻട്രൽ വിസ്ത പദ്ധതി നടപ്പാക്കുന്നതിനെതിരേയും രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. രാജ്യത്തിനാവശ്യം ഓക്സിജനാണെന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Content Highlights: "After Cities, Villages In Gods Hands Now": Rahul Gandhi On Covid Surge
Related News
Comments