News

Get the latest news here

ഐ.പി.എല്‍ സീസണ്‍ പുനഃരാരംഭിച്ചാലും കിവീസ് താരങ്ങള്‍ പങ്കെടുത്തേക്കില്ല

ന്യൂഡൽഹി: ബയോ ബബിളിനുള്ളിൽ താരങ്ങൾ കോവിഡ് ബാധിതരായതോടെ നിർത്തിവെച്ച ഐ.പി.എൽ മത്സരങ്ങൾ പുനഃരാരംഭിച്ചാലും ന്യൂസീലൻഡ് താരങ്ങൾക്ക് പങ്കെടുക്കാനാകില്ലെന്ന് റിപ്പോർട്ട്.

ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം സെപ്റ്റംബർ വിൻഡോയിൽ ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങൾ നടത്താൻ സാധിക്കുമോ എന്ന ആലോചനയിലാണ് ബി.സി.സി.ഐ. 31 മത്സരങ്ങളാണ് ഇനി പൂർത്തിയാക്കാനുള്ളത്.

എന്നാൽ സീസൺ പുനഃരാരംഭിച്ചാലും ഇംഗ്ലണ്ട് താരങ്ങൾ കളിക്കാനെത്തില്ലെന്ന് കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ആന്റ് വെയിൽസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കിവീസ് താരങ്ങൾക്കും പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് ഇപ്പോൾ അറിയുന്നത്.

സെപ്റ്റംബറിൽ പാകിസ്താനുമായി പരമ്പരയുള്ളതിനാലാണ് കിവീസ് താരങ്ങൾ ഐ.പി.എല്ലിനില്ലെന്ന് പറയുന്നത്. ന്യൂസീലൻഡിന്റെ പ്രധാന താരങ്ങൾ പലരും ഐ.പി.എൽ ടീമുകളുടെ ഭാഗമാണ്. അതിനാൽ തന്നെ ഐ.പി.എല്ലിനായി താരങ്ങൾ പോയാൽ പാക് പരമ്പര മാറ്റിവെക്കേണ്ടി വരും. ഈ സാഹചര്യത്തിൽ പാക് പരമ്പരയുമായി മുന്നോട്ടു പോകാനാണ് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിന്റെ നീക്കം.

Content Highlights: New Zealand players unlikely to play in rescheduled IPL 2021
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.