News

Get the latest news here

'വാക്‌സിന്‍ എത്രയും വേഗം ഇറക്കുമതി ചെയ്യണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനര്‍ജി

കൊൽക്കത്ത: അന്താരാഷ്ട്ര വിപണിയിൽ നിന്നും വാക്സിൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കത്ത്. വാക്സിൻ പരമാവധി വേഗത്തിൽ ഇറക്കുമതി ചെയ്യുന്നത് നിലവിൽ രാജ്യത്തിന്റെ പരമപ്രധാനമായ ആവശ്യമാണെന്നും മമത കത്തിൽ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ കോവിഡ് വാക്സിൻ ഉത്പാദനം അപര്യാപ്തമാണ്. രാജ്യത്തിന്റെ ആവശ്യത്തിന് അനുസരിച്ച് വാക്സിൻ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും സാധിക്കുന്നില്ല. ബംഗാളിൽ മാത്രം പത്ത് കോടി ആളുകൾക്ക് വാക്സിൻ ആവശ്യമമാണ്. രാജ്യത്തെ പൊതു ആവശ്യം ഇതിലും എത്രയോ മടങ്ങാണ്.

ആകെ ജനങ്ങളുടെ വളരെ ചെറിയ ശതമാനം പേർക്ക് മാത്രമാണ് നിലവിൽ വാക്സിൻ ലഭ്യമായത്.ആഗോള ആവശ്യം കണക്കിലെടുത്ത് നിരവധി കമ്പനികൾ ലോകവ്യാപകമായി വാക്സിൻ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. വിദഗ്ധരുടെ സഹായത്തോടെ മികച്ച കമ്പനികളെ കണ്ടെത്താൻ സാധിക്കും. ഇവരിൽ നിന്ന് വാക്സിൻ ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് മമത പ്രധാനമന്ത്രിക്കുള്ള കത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥനത്തെ കോവിഡ് സാഹചര്യം വിലയിരുത്തി കൂടുതൽ വാക്സിനും ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നേരത്തേയും മമത പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.

Content Highlights:'Only microscopic percentage inoculated in India':Bengal CM tells PM Modi to speedily import vaccine
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.