News

Get the latest news here

തലശ്ശേരിയിൽ പത്രിക തള്ളിയത് നാണക്കേടായെന്ന്‌ ബി.ജെ.പി. യോഗത്തിൽ വിമർശം

കണ്ണൂർ: തലശ്ശേരിയിൽ ബി.ജെ.പി. പ്രസിഡന്റ് എൻ.ഹരിദാസിന്റെ നാമനിർദേശപത്രിക തള്ളിപ്പോയത് ജില്ലാ കമ്മിറ്റിയുടെ ഗുരുതരമായ വീഴ്ചയാണെന്ന് ബി.ജെ.പി. യോഗത്തിൽ വിമർശം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, എം.ടി.രമേശ് തുടങ്ങിയ നേതാക്കൾ പങ്കെടുത്ത വെബിനാർ യോഗത്തിലാണ് വിമർശനമുയർന്നത്. പത്രിക തള്ളിയത് സംസ്ഥാനതലത്തിൽ വീഴ്ചയായെന്ന് കെ.സുരേന്ദ്രനും പറഞ്ഞു. സാധാരണ വക്കീലൻമാർ പരിശോധിച്ചാണ് പത്രിക പൂർത്തിയാക്കുക. പിന്നെ, എന്തുകൊണ്ട് ഇത് സംഭവിച്ചു എന്ന ചോദ്യവും ഉയർന്നു. മുൻ പ്രസിഡന്റുമാരായ കെ.രഞ്ചിത്ത്, പി.സത്യപ്രകാശ് എന്നിവർ ഇക്കാര്യം സൂചിപ്പിച്ചു. പ്രസിഡന്റിന്റെ അഭാവത്തിൽ ജില്ലാ സെക്രട്ടറി കെ.കെ.വിനോദ്കുമാറിനായിരുന്നു ചാർജ്. അദ്ദേഹത്തിന് എല്ലാ മണ്ഡലങ്ങളിലും കാര്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞിെല്ലന്നും ജില്ലാകമ്മിറ്റിക്ക് ഈ വീഴ്ചയിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും അഭിപ്രായമുണ്ടായി.

പ്രസിഡന്റിന്റെ പത്രിക തള്ളിയ നാണക്കേടിനുപുറമേ തലശ്ശേരിയിൽ എന്തുനിലപാട് എടുക്കണമെന്ന കാര്യത്തിലും തെറ്റിദ്ധാരണകൾ ഉണ്ടായി. സംസ്ഥാനനേതൃത്വവും ജില്ലാനേതൃത്വവും വ്യത്യസ്ത അഭിപ്രായം പറഞ്ഞത് ആശയക്കുഴപ്പത്തിനിടയാക്കി. സി.ഒ.ടി. നസീർ പിന്തുണ വേണ്ടെന്നുപറഞ്ഞിട്ടും സംസ്ഥാന നേതൃത്വം പിന്തുണ നൽകാനാണ് പറഞ്ഞത്. ഇത് അണികളിൽത്തന്നെ എതിർപ്പിനിടയാക്കി എന്നും പരാതി ഉയർന്നു.

ബി.ജെ.പിക്ക് സംസ്ഥാനതലത്തിൽ തിരിച്ചടി ഉണ്ടായിട്ടുണ്ട്. അതേസമയം, കണ്ണൂരിൽ വലിയ വോട്ടുചോർച്ച ഉണ്ടായില്ലെന്ന് യോഗം വിലയിരുത്തി.

കെ.രഞ്ചിത്ത് മത്സരിച്ച അഴീക്കോട്ടാണ് പ്രവർത്തനം കേന്ദ്രീകരിച്ചതെന്ന പരാതിയും ചിലർ ഉന്നയിച്ചു. കല്യാശ്ശേരി, തളിപ്പറമ്പ് മണ്ഡലങ്ങളിൽ വേണ്ടവിധം പ്രവർത്തനം ഉണ്ടായില്ല. ജനറൽ സെക്രട്ടറിയായി ബിജു ഏളക്കുഴിയെപ്പോലുള്ളവരെ വൻ തോൽവി ഏറ്റുവാങ്ങുന്ന മണ്ഡലത്തിൽ മത്സരിപ്പിച്ചത് ശരിയായില്ലെന്നും അഭിപ്രായമുണ്ടായി. ധർമടത്ത് വോട്ട് കൂടി. യോഗത്തിൽ പ്രസിഡന്റിന്റെ മുറുപടി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും സമയം വൈകിയെന്നുപറഞ്ഞ് യോഗം അവസാനിപ്പിക്കുകയായിരുന്നു. ജില്ലാ ഭാരവാഹികളും പോഷകസംഘടനാ ഭാരവാഹികളും േയാഗത്തിൽ പങ്കെടുത്തു.

content highlights:criticism arises in bjp meeting over rejection of nomination in thalassery
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.