News

Get the latest news here

അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും കനത്ത കാറ്റ് വീശാന്‍ സാധ്യത | Live

തിരുവനന്തപുരം: അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അടുത്ത മൂന്ന് മണിക്കൂറിൽഎല്ലാ ജില്ലകളിലും കനത്ത കാറ്റ് വീശാൻ സാധ്യത.40കിലോ മീറ്റർവരെ വേഗത്തിലാകും കാറ്റ് വീശുക. ഇടിമിന്നലോടെയുള്ള മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതതുടരണമെന്ന് മുന്നറിയിപ്പുണ്ട്.

കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 62 കിലോ മീറ്റർ മുതൽ 88 കിലോ മീറ്റർ ആകുന്ന ഘട്ടമാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് പതിനെട്ടോടെ ഗുജറാത്ത് തീരത്തിനടുത്ത് എത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവിടെനിന്ന് രാജസ്ഥാനിലേക്കു കടക്കാൻ സാധ്യതയുണ്ട്.



ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരും. കനത്ത മഴയും കാറ്റും വെള്ളിയാഴ്ച പലയിടത്തും നാശം വിതച്ചു.ന്യൂനമർദം വെള്ളിയാഴ്ച രാത്രി കണ്ണൂർ തീരത്തുനിന്ന് 300 കിലോ മീറ്റർ മാത്രം അകലെയായിരുന്നു. അതിനാൽ വടക്കൻ കേരളത്തിലാണ് മഴയും കാറ്റും കൂടുതൽ ലഭിച്ചത്. അഞ്ച് വടക്കൻ ജില്ലകളിലാണ് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചത്,. മഴയും കാറ്റും ഞായറാഴ്ചയും തുടരും.

റെഡ് അലർട്ട്

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ഓറഞ്ച് അലർട്ട്

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ

യെല്ലോ അലർട്ട്

തിരുവനന്തപുരം, പാലക്കാട്



LIVE BLOG



Conent Highlight; Cyclone Tauktaeform over Arabian Sea
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.