News

Get the latest news here

വീരുവിന്റെ 'ക്രിക്കുരു'; ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണാത്മക ക്രിക്കറ്റ് പഠന ആപ്പ്

ന്യൂഡൽഹി:ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണാത്മക ക്രിക്കറ്റ് പഠന ആപ്പ് അവതരിപ്പിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. രാജ്യത്തെ ക്രിക്കറ്റ് പരിശീലന അനുഭവം പുനർനിർവചിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഉപയോക്താക്കൾക്ക് വ്യക്തിഗതമായ പഠന അനുഭവം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നിർമിത ബുദ്ധിയിലധിഷ്ഠിതമായ (എ.ഐ) ക്രിക്കറ്റ് പരിശീലനത്തിലെ മുൻനിരക്കാരനാണ് ക്രിക്കുരു.

ഓരോരുത്തർക്കും വേണ്ട കരിക്കുലം സേവാഗും മുൻ ഇന്ത്യൻ താരവും ബാറ്റിങ് പരിശീലകനുമായ സഞ്ജയ് ബംഗാറും ചേർന്ന് വ്യക്തിപരമായി തന്നെ വികസിപ്പിച്ചതാണ്. രാജ്യാന്തര ക്രിക്കറ്റ് സാങ്കേതിക വിദ്യയ്ക്കൊപ്പം നവീകരിക്കപ്പെടുമ്പോൾ രാജ്യത്തെ അഭിലഷണീയരായ ക്രിക്കറ്റ് താരങ്ങളെയും ഇതോടൊപ്പം ചേർക്കേണ്ടതുണ്ട്.

ഇന്ത്യയിലെ ക്രിക്കറ്റ് പഠനത്തെ ജനകീയമാക്കുകയും നിലവിലുള്ള വിടവുകൾ നികത്തുന്നതിനും ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കുക എന്നതുമാണ് ക്രിക്കുരുവിന്റെ ലക്ഷ്യമെന്നും വളർന്നു വരുന്ന ക്രിക്കറ്റ് കളിക്കാർക്ക് ആഗോള തലത്തിലെ പ്രഗൽഭരായ പരിശീലകരിൽ നിന്നും തടസമില്ലാതെ, അന്താരാഷ്ട്ര നിലവാരത്തിലുള്ള കോച്ചിങ് ലഭ്യമാകുന്ന രീതിയിലാണ് പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ക്രിക്കുരു സ്ഥാപകൻ വീരേന്ദർ സേവാഗ് പറഞ്ഞു.

ക്രിക്കറ്റിൽ ഒരു പ്രൊഫഷണൽ കരിയറിന് ആവശ്യമായ നൈപുണ്യം നേടുന്നതിനായി കുട്ടികളോടൊപ്പം മാതാപിതാക്കളെ കൂടി പങ്കാളികളാകാനുള്ള അവസരവും ക്രിക്കുരു ഒരുക്കുന്നുവെന്നും സേവാഗ് കൂട്ടിചേർത്തു.

എബി ഡിവില്ലിഴേസ്, ബ്രെറ്റ് ലീ, ബ്രയൻ ലാറ, ക്രിസ് ഗെയിൽ, ഡ്വെയ്ൻ ബ്രാവോ, ഹർഭജൻ സിങ്, ജോൺഡി റോഡ്സ് തുടങ്ങി ലോകമെമ്പാടുമുള്ള തിരഞ്ഞെടുക്കപ്പെട്ട 34 പരിശീലകരുടെയും താരങ്ങളുടെയും ക്ലാസുകളിലൂടെ ക്രിക്കറ്റ് കളിക്കാൻ യുവാക്കളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ എ.ഐ പ്രാപ്തമാക്കിയ മൊബൈൽ-വെബ് അധിഷ്ഠിത ആപ്ലിക്കേഷനാണ് ക്രിക്കുരു, ഓരോ പരിശീലകന്റെയും നാല് മണിക്കൂർ ക്യൂറേറ്റഡ് വീഡിയോ ഉള്ളടക്കം സൗകര്യപ്രദമായി ഉപയോഗിക്കാം.

എ.ഐ സാങ്കേതിക വിദ്യയിൽ തന്നെ പഠനം വിലയിരുത്തുകയും ചെയ്യുന്നു. ആഴത്തിലുള്ള വീഡിയോകൾ, സംവേദനാത്മക യാഥാർത്ഥ്യം, ആകർഷകമായ സിമുലേഷനുകൾ എന്നിവയിലൂടെ പഠനത്തെ സജീവമാക്കുന്ന ഒരേയൊരു പരീക്ഷണാത്മക പഠന അപ്ലിക്കേഷനാണ് ഇത്. എം.സി.സി പരിശീലന മാതൃകയിൽ ഉപയോക്താവിന് സ്കോറും ലഭിക്കും.

രാജ്യത്തുടനീളമുള്ള ആളുകൾക്ക്, ഗ്രാമങ്ങളും നഗരങ്ങളും വ്യത്യാസമില്ലാതെ, അവർ എവിടെയായിരുന്നാലും വീടിന്റെ സുരക്ഷിതത്വത്തിൽ ക്രിക്കറ്റ് പരിശീലനം പ്രാപ്യമാക്കുകയാണ് ക്രിക്കുരുവിന്റെ ലക്ഷ്യമെന്നും സ്മാർട്ട്ഫോണും ഇന്റർനെറ്റും വളർന്നു കൊണ്ടിരിക്കുമ്പോൾ വളരാൻ ആഗ്രഹിക്കുന്ന കൂടുതൽ പേർക്ക് ഇത് പ്രാപ്യമാകുമെന്നും ക്രിക്കുരു സഹ-സ്ഥാപകൻ സഞ്ജയ് ബംഗാർ പറഞ്ഞു.

പ്രകടനങ്ങളുടെയും അഭിമുഖങ്ങളുടെയും സംയോജനമാണ് ക്രിക്കുരു, അനുഭവങ്ങൾ പങ്കുവയ്ക്കുകയും കൂടെ പഠിക്കുകയും ചെയ്യുന്നു. ഓരോ ക്ലാസിലും വിപുലമായി മുൻകൂട്ടി റെക്കോർഡു ചെയ്ത വീഡിയോ ഉള്ളടക്കം ഉൾപ്പെടുന്നു, ഒപ്പം വീഡിയോകൾ താൽക്കാലികമായി നിർത്താനും വേഗത്തിൽ കാണാനും നിങ്ങൾക്ക് ഇഷ്ടമുള്ളത്ര ആവർത്തിച്ച് കാണാനും കഴിയും. ഐഒഎസിലും ആൻഡ്രോയിഡ് ഉപകരണങ്ങളിലും ആപ്പ് ലഭ്യമാണ്. www.cricuru.com ലോഗ് ചെയ്ത് ഒരു വർഷത്തേക്ക് വരിക്കാരാകാം. ഒരു വർഷത്തേക്ക് 299 രൂപ മുതൽ ഫീസ് ആരംഭിക്കുന്നു.

Content Highlights: Virender Sehwag launches cricket learning app CRICURU
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.