News

Get the latest news here

രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്നു; മൂന്നാഴ്ചക്കിടെ 150% വര്‍ധന, 2109 മരണം

ന്യൂഡൽഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളിൽ വൻ വർധന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 150 ശതമാനമാണ്കേസുകളിൽ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 31216 കേസുകളും 2109 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ്കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 7057 കേസുകളും 609 മരണവും റിപ്പോർട്ട് ചെയ്തു. ഗുജറാത്ത് 5418 കേസുകൾ 323 മരണം, രാജസ്ഥാൻ 2976 കേസുകൾ 188 മരണം എന്നിങ്ങനെയാണ് കൂടുതൽ ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ.

ഉത്തർപ്രദേശിൽ 1744 കേസുകളും 142 മരണവും ഡൽഹിയിൽ 1200 കേസുകളും 125 മരണവും റിപ്പോർട്ട് ചെയ്തു. ജാർഖണ്ഡിലാണ് ഏറ്റവും കുറവ്, 96 കേസുകൾ. ബംഗാളിലാണ് ഏറ്റവും കുറവ് മരണം(23) സ്ഥിരീകരിച്ചിരിക്കുന്നത്.

ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചവരെ ചികിത്സിക്കാനുപയോഗിക്കുന്ന ആംഫോട്ടെറിസിൻ-ബി എന്ന മരുന്നിന് നേരിടുന്ന ക്ഷാമവും കേസുകൾ വർധിക്കുന്നതിന് കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്.കോവിഡ് ബാധ സ്ഥിരീകരിക്കുന്നവരിലാണ് ബ്ലാക്ക് ഫംഗസ് കേസുകളും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.

Content Highlights:Black Fungus Cases Grow 150% In 3 Weeks To 31,000, Deaths Over 2,100
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.