News

Get the latest news here

കോവാക്‌സിന്‍ സ്വകാര്യ ആശുപത്രികളില്‍ വില കൂടുതല്‍ എന്തുകൊണ്ട്; വിശദീകരിച്ച് ഭാരത് ബയോടെക്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് കോവാക്സിൻഒരു ഡോസിന് 150 രൂപ നിരക്കിൽ വിതരണം ചെയ്യുന്നത് ദീർഘകാല അടിസ്ഥനത്തിൽ സുസ്ഥിരമല്ലെന്ന് ഭാരത് ബയോടെക്. ഇതൊരു മത്സരാധിഷ്ഠിത വിലയാണ്. അതുകൊണ്ടാണ് തന്നെ ചെലവിന്റെ ഒരു ഭാഗം നികത്താൻ സ്വകാര്യ വിപണികളിൽ കോവാക്സിൻ ഉയർന്ന വിലക്ക് നൽകേണ്ടതുണ്ടെന്നും കമ്പനി അറിയിച്ചു.

ഇന്ത്യയിലെ സ്വകാര്യ മേഖയിൽ മറ്റു കോവിഡ് വാക്സിനുകളേക്കാൾ കോവാക്സിന് ഉയർന്ന വിലയാണെന്ന ആരോപണത്തോടുള്ള പ്രതികരണമായിട്ടാണ് ഭാരത് ബയോടെകിന്റെ പ്രതികരണം.

കുറഞ്ഞ സംഭരണ അളവ്, ഉയർന്ന വിതരണച്ചെലവ്, ചില്ലറ മാർജിൻ തുടങ്ങിയ അടിസ്ഥാന ബിസിനസ്സ് കാരണങ്ങൾ വാക്സിന്റെ ഉയർന്ന വിലയ്ക്ക് കാരണമാകുമെന്ന് ഭാരത് ബയോടെക് പറഞ്ഞു.ഉത്പന്നം വികസിപ്പിച്ചെടുക്കൽ, ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഉൽപാദന സൗകര്യങ്ങൾ സ്ഥാപിക്കൽ എന്നിവയ്ക്കായി സ്വന്തം വിഭവങ്ങളിൽ നിന്ന് 500 കോടി രൂപ നിക്ഷേപിക്കേണ്ടതുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ചരക്കുകളുടേയും അസംസ്കൃത വസ്തുക്കളുടേയും വിലയും വിതരണ ചെലവുമടക്കം പട്ടികപ്പെടുത്തി കൊണ്ട് ഈ ഘടകങ്ങൾ വാക്സിന്റെ വില നിർണ്ണയിക്കുമെന്നും ഭാരത് ബയോടെക് ചൂണ്ടിക്കാട്ടി.

കോവാക്സിൻ ഉൽപാദനത്തിന്റെ 10 ശതമാനത്തിൽ താഴെ മാത്രമാണ് സ്വകാര്യ ആശുപത്രികൾക്കായി വിതരണം ചെയ്തതെന്നും ബാക്കിഭൂരിഭാഗവും സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് വിതരണം ചെയ്തെന്നും ഭാരത് ബയോടെക് പറഞ്ഞു.ഉത്പാദന ശേഷിയുടെ 75 ശതമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കാണ് പോകുന്നത്. സ്വകാര്യ ആശുപത്രികൾക്ക് 25 ശതമാനം മാത്രമേ വിതരണം ചെയ്യാൻ അനുമതിയുള്ളൂവെന്നും അവർ പറഞ്ഞു.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.