News

Get the latest news here

സെൽഫ് ഗോൾ; അഫ്ഗാനെതിരേ ഇന്ത്യ മുന്നിൽ | LIVE BLOG

ദോഹ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാറൗണ്ട് ഫുട്ബോളിൽ ഇന്ത്യ - അഫ്ഗാനിസ്താൻ മത്സരത്തിന്റെ ആദ്യ പകുതി ഗോൾഹിത സമനിലയിൽ.

മികച്ച മുന്നേറ്റങ്ങൾ നടത്താനായെങ്കിലും ഫിനിഷിങ്ങിൽ പിഴച്ചത് ഇന്ത്യയെ ഗോൾ നേടുന്നതിൽ നിന്നകറ്റി. ഇന്ത്യൻ താരം മൻവീർ സിങ്ങിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. അഫ്ഗാൻ ഗോൾകീപ്പർ ഒവെയ്സ് അസീസിയുടെ ഇടപെടൽ അവർക്ക് രക്ഷയായി.

പിന്നാലെ ഒമ്പതാം മിനിറ്റിൽ മൻവീറും സുരേഷ് സിങ്ങും ചേർന്ന് മികച്ചൊരു മുന്നേറ്റം നടത്തി. ഇവിടെയും അസീസി അഫ്ഗാന്റെ രക്ഷയ്ക്കെത്തി.

10-ാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ ഷോട്ടും അസീസി സേവ് ചെയ്തു. ആദ്യ പകുതിക്ക് തൊട്ടുമുമ്പും ഇന്ത്യയ്ക്ക് ഗോളിന് അവസരം ലഭിച്ചെങ്കിലും ഫിനിഷിങ് പിഴച്ചു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: India vs Afghanistan Football Live Updates
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.