By
Admin
/
Jun 19, 2021 //
Editor's Pick /
സിനിമ വ്യാജപതിപ്പ് നിര്‍മിച്ചാല്‍ ജയില്‍ ശിക്ഷയും പിഴയും; കരട് ബില്‍ കേന്ദ്രം പുറത്തിറക്കി
ന്യൂഡൽഹി: സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാൽ ജയിൽ ശിക്ഷയ്ക്ക് ശുപാർശ. ഇതിനായുള്ള കരട് ബിൽ കേന്ദ്രസർക്കാർ പുറത്തിറക്കി.സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 പ്രകാരം സിനിമയുടെ വ്യാജപതിപ്പ് നിർമിച്ചാൽ മൂന്ന് മാസം വരെ തടവുശിക്ഷയും മൂന്നു ലക്ഷം വരെ പിഴയും ഈടാക്കാനാണ് വ്യവസ്ഥ.
നിലവിൽ സിനിമയുടെ പ്രദർശനത്തിന് അനുമതി നൽകുന്നത് സെൻസർ ബോർഡുകളാണ്. എന്നാൽ സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമപ്രകാരം സെൻസർ ബോർഡിന്റെ തീരുമാനത്തിൽ ഇടപെടാൻ കേന്ദ്രസർക്കാരിന് സാധിക്കും. ബില്ലിലെ വ്യവസ്ഥ പ്രകാരം വ്യാജപതിപ്പെന്ന പരാതി ലഭിച്ചാൽ സെൻസർബോർഡ് അനുമതി നൽകിയ സിനിമകൾ കേന്ദ്രത്തിന് പുനഃപരിശോധിക്കാം.
സെൻസർ ബോർഡ് അനുമതി നൽകിയ സിനിമകൾ പുനഃപരിശോധിക്കാമെന്ന കേന്ദ്രത്തിന്റെ തീരുമാനംനേരത്തെ കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2000 നവംബറിൽ സുപ്രീം കോടതിയും ഇത് അംഗീകരിച്ചു. എന്നാൽ ഇതിനെതിരാണ് പുതിയ ഭേദഗതി.
കരട് ബില്ലിൽ കേന്ദ്രം പൊതുജനാഭിപ്രായം തേടി. ജൂലൈ രണ്ടിനുള്ളിൽ അഭിപ്രായം വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാനാണ് നിർദേശം.
Related News
Comments