News

Get the latest news here

കെ സുധാകരന് തെരുവുഗുണ്ടയുടെ ഭാഷ, കോണ്‍ഗ്രസ് ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറുന്നുവെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ സംസാരിക്കുന്നത് തെരുവുഗുണ്ടയുടെ ഭാഷയിലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കോൺഗ്രസ്ക്രിമിനൽ സ്വഭാവത്തിലേക്ക് മാറുന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകളെന്നുംവിജയരാഘവൻ പ്രതികരിച്ചു.

കുറച്ച് ദിവസമായി കെ.പി.സി.സി. അധ്യക്ഷന്റെ വികടഭാഷണം കേൾക്കുന്നു. കേരളം കാത്തു സൂക്ഷിക്കുന്ന മഹനീയമായ രാഷ്ട്രീയ സ്വഭാവരീതിക്ക് എതിരായ രീതിയാണ് അദ്ദേഹത്തിന്റേത്. കേരളത്തിലെ ജനങ്ങൾ ആരും ഇതിനെ പിന്തുണയ്ക്കില്ല. കേരളത്തിലെ ജനങ്ങൾ ഇതിനെ പിന്തുണയ്ക്കില്ല. സുധാകരനെ അധ്യക്ഷനാക്കിവരാണ് ഇതിന് മറുപടി പറയേണ്ടതെന്നും വിജയരാഘവൻ പ്രതികരിച്ചു.

ബ്രണ്ണൻ കോളേജ് പഠനകാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിച്ചിരുന്നുവെന്നും ക്യാംപസിൽവെച്ച് ചവിട്ടി വീഴ്ത്തിയെന്നുമായിരുന്നു കെ. സുധാകരന്റെ അവകാശവാദം. എന്നാൽ, പിണറായി വിജയനെ ഒറ്റച്ചവിട്ടിനു വീഴ്ത്തിയെന്നും വളഞ്ഞിട്ട് തല്ലിയെന്നും സുധാകരൻ പറയുമ്പോൾ അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള സ്വപ്നം കാണുന്നതിനെ ഞാൻ തടയേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

കെ. സുധാകരൻ മുമ്പ് തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടതായി അദ്ദേഹത്തിന്റെ വിശ്വസ്തൻ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്റെ വെളിപ്പെടുത്തലുകൾക്ക് മറുപടിയുമായി കെ. സുധാകരന്റെ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

Content Highlights:Congress Party is moving to Criminal Behavior, Says A Vijayaraghavan














Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.