By
Admin
/
Jun 30, 2021 //
Editor's Pick /
അരുവിക്കരയില്‍ സ്റ്റീഫനെതിരെ നിസ്സഹകരണം: വി.കെ മധുവിനെതിരെ പാര്‍ട്ടി അന്വേഷണം
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വികെ മധുവിനെതിരേ പാർട്ടിതല അന്വേഷണം. നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന ജി സ്റ്റീഫന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ നിസ്സഹകരിച്ചുവെന്ന പരാതിയിലാണ് അന്വേഷണം.
അരുവിക്കരയിലേക്ക് വികെ മധുവിന്റെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തിരുന്നത്. പിന്നീട് സംസ്ഥാന സെക്രട്ടേറിയേറ്റാണ് മണ്ഡലത്തിൽ സ്റ്റീഫനെ സ്ഥാനാർഥിയായി തീരുമാനിച്ചത്. സ്ഥാനാർഥിത്വം നഷ്ടമായതിൽ വികെ മധുവിന് ശക്തമായ പ്രതിഷേധമുണ്ടായിരുന്നുവെന്നാണ് സൂചന. പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നത് ചൂണ്ടിക്കാട്ടി വിതുര ഏരിയ സെക്രട്ടറി ഷൗക്കത്തലിയാണ് പാർട്ടിക്ക് പരാതി നൽകിയത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിലും മധുവിനെതിരായ പരാമർശമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിക്കാനുള്ള തീരുമാനത്തിലേക്ക് സിപിഎം എത്തിയത്. സി ജയൻ ബാബു, സി അജയകുമാർ, കെസി വിക്രമൻ എന്നിവരാണ് അന്വേഷണ കമ്മീഷനിലെ അംഗങ്ങൾ.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധുവിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള മോശപ്പെട്ട പ്രവണതകൾ ഉണ്ടായിട്ടുണ്ടോയെന്ന് കമ്മീഷൻ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽവിശദീകരണവും തേടും.
content highlights:CPM enquiry agaisnt VK Madhu
Related News
Comments