By
Admin
/
Jul 06, 2021 //
Editor's Pick /
അഫ്രയുടെ അഭ്യർഥന കേരളം കേട്ടു; ഏഴുദിവസംകൊണ്ട് 18 കോടി രൂപ റെഡി
മാട്ടൂൽ (കണ്ണൂർ): ‘‘ഓന് മരുന്ന് കിട്ടണം...’’ കുഞ്ഞനുജന് മരുന്നുവാങ്ങാൻ പണം സഹായിക്കണമെന്ന സഹോദരിയുടെ മനമുരുകിയുള്ള അഭ്യർഥന നാടുകേട്ടു. ഏഴുദിവസംകൊണ്ട് മരുന്നിന്റെ വിലയായ 18 കോടി രൂപ ഇവരുടെ അക്കൗണ്ടിലേക്ക് എത്തിച്ചു.സ്പൈനൽ മസ്കുകുലർ അട്രോഫി (എസ്.എം.എ) എന്ന ജനിതവൈകല്യ രോഗം ബാധിച്ച ഒന്നരവയസ്സ് കഴിഞ്ഞ കണ്ണൂർ മാട്ടൂൽ സെൻട്രലിലെ മുഹമ്മദിനെ രക്ഷിക്കാനാണ് നന്മയുടെ കൈകൾ കോർത്തത്. ഇതേ രോഗം വന്ന് തളർന്നുപോയ സഹോദരി അഫ്രയാണ് അഭ്യർഥന നടത്തിയത്. ‘‘എനിക്ക് ഇനി ആ മരുന്നിനെക്കൊണ്ട് ഉപകാരമില്ലെങ്കിലും എന്റെ അനുജനിക്ക് കിട്ടിയിട്ട് ഓൻ നടന്നാൽ മതിയെന്നായിരുന്നു’’ അഫ്രയുടെ അഭ്യർഥന. രണ്ടരവയസ്സിൽ തളർന്നുപോയ അഫ്ര ഇപ്പോൾ വീൽച്ചെയറിലാണ്. വേണ്ടത്ര ചികിത്സ അന്ന് ഈ കുട്ടിക്ക് ലഭിക്കാത്തതാണ് ഇതിനുകാരണമായത്. എന്നാൽ, അനുജനും തന്നെപ്പോലെയാകരുതെന്നായിരുന്നു ചേച്ചിയുടെ അഭ്യർഥന.അമേരിക്കയിൽനിന്നാണ് മരുന്നെത്തിക്കേണ്ടത്. സോൾ ജെൻസ് മ എന്ന ഇഞ്ചക്ഷൻ എടുത്താൽ രോഗം പൂർണമായും മാറുമെന്നാണ് ഡോക്ടർമാർ ഇവർക്കുനൽകിയ ഉറപ്പ്. രണ്ടുവയസ്സ് പൂർത്തിയാകുംമുമ്പ് മരുന്ന് ശരീരത്തിലെത്തിയെങ്കിൽ മാത്രമാണ് ഇതിന്റെ ഫലംലഭിക്കുക. നാലുമാസംമാത്രം ബാക്കിയിരിക്കെയാണ് മുഹമ്മദിനെ സഹായിക്കാൻ നാട്ടുകാർ മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻറ്് കെ. ഫാരിഷ ആബിദ് ചെയർപേഴ്സണായും ടി.പി. അബ്ബാസ് കൺവീനറുമായുള്ള കമ്മിറ്റി രൂപവത്കരിച്ചത്.ഇവരുടെ കൂട്ടായ്മയിലും നാട്ടുകാരുടെയും പ്രവാസി, സിനിമ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നിന്നുള്ളവരുടെ സഹകരണത്തോടെയുമാണ് പണം സമാഹരിച്ചത്. ഇനി ആരും ഈ അക്കൗണ്ടിലേക്ക് പണം അയക്കേണ്ടെന്ന് മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ഫാരിഷ അറിയിച്ചു.
Related News
Comments