News

Get the latest news here

തളർച്ചയിൽനിന്ന് കുതിച്ചുയർന്ന് വിപണി: നിഫ്റ്റി വീണ്ടും 15,700ന് മുകളിലെത്തി

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനും കഴിഞ്ഞ ദിവസത്തെ അവധിക്കുംശേഷം വിപണിയിൽ വ്യാപാരം ആരംഭിച്ചത് മികച്ചനേട്ടത്തോടെ. നിഫ്റ്റി 15,700ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

സെൻസെക്സ് 380 പോയന്റ് ഉയർന്ന് 52,579ലും നിഫ്റ്റി 112 പോയന്റ് നേട്ടത്തിൽ 15,744ലിലുമാണ് വ്യാപാരം ആരംഭിച്ചത്.

ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, അൾട്രടെക് സിമെന്റ്സ്, ബയോകോൺ, ഹിന്ദുസ്ഥാൻ സിങ്ക്, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, ഇന്ത്യാമാർട്ട് തുടങ്ങി 44 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.