News

Get the latest news here

കനത്ത മഴ തുടരുന്നു; കൊങ്കണ്‍ മേഖലയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി

മുംബൈ: മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിൽ തുടരുന്ന കനത്ത മഴയിൽ ട്രെയിൻ സർവീസുകൾ താറുമാറായി. കനത്ത മഴയെത്തുടർന്ന് ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ 33 ട്രെയിനുകൾ വഴിതിരിച്ചുവിടുകയും 51 എണ്ണം സർവ്വീസ് അവസാനിപ്പിക്കുകയും ചെയ്തു. 48 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.

തലസ്ഥാനമായ മുംബൈയിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയെത്തുടർന്ന് മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെ രത്നഗിരി, റായ്ഗഡ് ജില്ലകളിലെ പ്രധാന നദികൾ അപകടകരമാം വിധം കരകവിഞ്ഞൊഴുകയാണ്. സർക്കാർ സംവിധാനങ്ങളെല്ലാം ദുരിതബാധിതരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.

മുഖ്യമന്ത്രിഉദ്ധവ് താക്കറെയുടെ നിർദേശപ്രകാരം ദേശീയ ദുരന്ത നിവാരണ സേന ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.

കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടായ രത്നഗിരി, ചിപ്ലൂൺ, കൊങ്കണിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നാവികസേന രക്ഷാപ്രവർത്തനത്തിൽ പങ്കുചേരും. ഉടൻ തന്നെ കൊങ്കൺ മേഖലയിലേക്ക് നാവികസേന സംഘം പുറപ്പെടും.

ജൂലായ്21-ന് മുംബൈയിൽ കനത്ത മഴ ലഭിച്ചു. മുംബൈയിൽ നഗരത്തിൽ 68.72 മില്ലിമീറ്റർ മഴയും കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ 58.75 മില്ലിമീറ്ററും പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ 58.24 മില്ലിമീറ്റർ മഴയും ലഭിച്ചതായിബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.


Maharashtra | Parts of Ratnagiri district partially submerged in water due to heavy rainfall.

(Video source: District Information Office, Ratnagiri) pic.twitter.com/R6meFWaPs0
— ANI (@ANI) July 22, 2021



മഹാരാഷ്ട്രയിലെ കിഴക്കൻ വിദർഭ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഭണ്ഡാര, ചന്ദ്രപൂർ, ഗഡ്ചിരോലി, യവത്മാൽ ജില്ലകളിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ഇവിടെ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Heavy rains countinues in konkan region, train services gets cancelled


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.