News

Get the latest news here

മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ റെയ്ഗാഡിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

"റെയ്ഗാഡിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. മഹാരാഷ്ട്രയിലുണ്ടായ കനത്ത മഴ നിരന്തരം നിരീക്ഷിക്കുകയാണ്, ബാധിക്കപ്പെട്ടവർക്ക് സഹായം ഏർപ്പെടുത്തിയിട്ടുണ്ട്- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.


Anguished by the loss of lives due to a landslide in Raigad, Maharashtra. My condolences to the bereaved families. I wish the injured a speedy recovery.

The situation in Maharashtra due to heavy rains is being closely monitored and assistance is being provided to the affected.
— Narendra Modi (@narendramodi) July 23, 2021



മഹാരാഷ്ട്രയിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ വിലയിരുത്തി. റെയ്ഗാഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ 36 മരണം സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു. എൻഡിആർഎഫും മറ്റ്രക്ഷാസംഘടനകളും റോഡുകളും മറ്റ് ഗതാഗത സംവിധാനങ്ങളും തടസ്സപ്പെട്ടതിനാൽ ചിപ്ലുണിലേക്ക് എത്താൻ ബുദ്ധിമുട്ട് നേരിടുന്നതായും അദ്ദേഹം പറഞ്ഞു.

വെള്ളക്കെട്ടുണ്ടായ മഹാടിൽ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ ആളുകളെ മാറ്റിപാർപ്പിക്കാൻ നിർദേശം നൽകിയതായും ഉദ്ധവ് താക്കറെ പറഞ്ഞു.

Content highlights: 2 lakh ex gratia declared for deceased in landslide in maharastra


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.