News

Get the latest news here

തൃണമൂലിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി മമതയെ തിരഞ്ഞെടുത്തു; ദേശീയ രാഷ്ട്രീയത്തിലേക്കെന്ന് സൂചന

ന്യൂഡൽഹി:ഡൽഹി സന്ദർശനത്തിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി മമതാ ബാനർജിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. എം.പി സുദീപ് ബന്ദ്യോപാധ്യയയിൽ നിന്നാണ് മമത ബാനർജി സ്ഥാനമേറ്റെടുക്കുന്നത്. ഡെറിക് ഒബ്രയിനാണ്ഇക്കാര്യം അറിയിച്ചത്.

മമത ബാനർജി തൃണമൂൽ പാർലമെന്ററിപാർട്ടി ചെയർപേഴ്സണാകും. മമത ഏഴ് തവണ എം.പിയായി. പാർലമെന്ററി പാർട്ടിക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നത് മമതയായിരുന്നു. ഇതൊരു തന്ത്രപരമായ നീക്കമാണ്-ഡെറിക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടാതെ ഒരു പാർട്ടിയുടെ പാർലമെന്ററിപാർട്ടി നേതാവായി എത്തുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് മമത. 1988-ൽ പാർട്ടി അധ്യക്ഷയായിരിക്കെ സോണിയ ഗാന്ധിയും കോൺഗ്രസ് പാർലലമെന്ററിപാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തൃണമൂലിന്റേയും മമതയുടേയും കാൽവെപ്പാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന. മമത അടുത്തയാഴ്ച ഡൽഹി സന്ദർശനം നടത്തുന്നുണ്ട്.

പ്രധാനമന്ത്രിയുമായും മമത കൂടിക്കാഴ്ച നടത്തും. ബംഗാൾ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ മിന്നും വിജയത്തിന് ശേഷം ആദ്യം ആയിട്ടാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.