News

Get the latest news here

കള്ളം പറയുന്നത് രാഹുല്‍ ശീലമാക്കി; കോണ്‍ഗ്രസുകാര്‍ പോലും അദ്ദേഹത്തെ പരിഹസിക്കുന്നു - കേന്ദ്രമന്ത്രി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം നടത്തുന്ന കർഷകരെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമർ രംഗത്ത്. കള്ളം പറയുന്നത് രാഹുലിന് ശീലമായി മാറിയെന്ന് അദ്ദേഹം പരിഹസിച്ചു.

കോൺഗ്രസ് പ്രവർത്തകർ പോലും രാഹുലിനെ പ്രസ്താവനകളെ പരിഹസിക്കാറുണ്ട്. പാവപ്പെട്ടവരുടേയും കർഷകരുടേയും വേദന എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല. നിലനിൽപ്പിനുവേണ്ടി കളളങ്ങൾ പറയുന്നത് അദ്ദേഹം ഒരു ശീലമാക്കിയിരിക്കുകയാണ്- തോമർ പറഞ്ഞു.

കാർഷിക നിയമങ്ങൾ കൊണ്ടുവരുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത കോൺഗ്രസ് അന്നും കള്ളം പറഞ്ഞു. ഇന്നും അവർ അതുതന്നെ തുടരുന്നു. കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതിന് പകരം കാര്യങ്ങൾ വ്യക്തമായി പറയുകയാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

Content Highlights:He lies habitually- Agriculture minister Tomar takes on Rahul Gandhi for stand on farm laws


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.