News

Get the latest news here

ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യയ്ക്ക് മത്സരങ്ങള്‍

ടോക്യോ: ഒളിമ്പിക്സ് അഞ്ചാം ദിനവും ഇന്ത്യൻ ഷൂട്ടിങ് ടീം കളത്തിൽ. ഹോക്കിയിലും ഇന്ന് ഇന്ത്യയ്ക്ക് മത്സരമുണ്ട്.

ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീം വിഭാഗത്തിൽ മനു ഭേകർ-സൗരഭ് ചൗധരി, യശസ്വിനി ദേശ്വാൾ-അഭിഷേക് വർമ സഖ്യം മത്സരിക്കും

ഹോക്കിയിൽ പൂൾ എയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ സ്പെയ്നിനെ നേരിടും.

ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സാത്നിക് സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യവും മത്സരിക്കാനിറങ്ങുന്നുണ്ട്.

ബോക്സിങ് വനിതകളുടെ 69 കിലോ വിഭാഗത്തിൽ ലോവ്ലിന ബോർഗോഹൈൻ ഇന്നിറങ്ങും.

ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്സ് ടീം ഇനത്തിൽ ഇളവേണിൽ വാളറിവൻ-ദിവ്യാൻഷ് പൻവാർ, ദീപക് കുമാർ - അഞ്ജും മൊദ്ഗിൽ സഖ്യം മത്സരിക്കും.

Content Highlights: Tokyo 2020 Olympics Manu Bhaker and Saurabh Chaudhary in action today
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.