News

Get the latest news here

ഷൂട്ടിങ് റേഞ്ചില്‍ വീണ്ടും നിരാശ; മെഡല്‍ പ്രതീക്ഷയായിരുന്ന സൗരഭ് ചൗധരി-മനു ഭേക്കര്‍ സഖ്യം പുറത്ത്

ടോക്യോ: ഷൂട്ടിങ് റേഞ്ചിൽ ഒരിക്കൽക്കൂടി ഇന്ത്യയ്ക്ക് നിരാശ. ചൊവ്വാഴ്ച രാവിലെ നടന്ന 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യൻ മെഡൽപ്രതീക്ഷയായ സൗരഭ് ചൗധരി-മനു ഭേക്കർ സഖ്യം ഫൈനലിന് യോഗ്യത നേടാനാകാതെ പുറത്തായി.

ആദ്യ റൗണ്ടിൽ 582 പോയന്റുമായി ഒന്നാമതായാണ് സൗരഭ്-മനു സഖ്യം രണ്ടാം റൗണ്ടിൽ കടന്നത്. പക്ഷേ ഫൈനൽ ബർത്തിനുള്ള മത്സരത്തിൽ 380 പോയന്റുമായി സഖ്യം ഏഴാം സ്ഥാനത്തേക്ക് വീണു.

അതേസമയം ഈ ഇനത്തിൽ മത്സരിച്ച അഭിഷേക് വർമ-യശസ്വിനി ദേശ്വാൾ സഖ്യം ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.

Content Highlights: Tokyo 2020 Olympics Shooting India fail to enter 10m air pistol mixed team final
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.