By
Admin
/
Aug 03, 2021 //
Editor's Pick /
എല്‍ജെപി തലവന്‍ ചിരാഗ് പസ്വാന്‍ തന്നെ; തേജസ്വി യാദവുമായി സഖ്യമുണ്ടാക്കണം- ലാലു പ്രസാദ് യാദവ്
പട്ന: ലോക് ജനശക്തി പാർട്ടിയിൽ (എൽ.ജെ.പി.) എന്ത് സംഭവിച്ചാലും ചിരാഗ് പസ്വാൻ പാർട്ടിയുടെ നേതാവായി തുടരുമെന്ന് മുതിർന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ചിരാഗും പശുപതി കുമാർ പരാസും തമ്മിൽ പാർട്ടിനേതൃസ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടയിലാണ്ലാലുവിന്റെ അഭിപ്രായ പ്രകടനം. സംസ്ഥാനത്ത്തേജസ്വിയും ചിരാഗും സഖ്യമുണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് ചിരാഗ് പസ്വാനുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന് വേണ്ടി പരസ്യമായി വാദിക്കുകയും ചെയ്തിരുന്നു. ബി.ജെ.പി. അധികാരത്തിൽ എത്തിയ ശേഷം അവരുടെ സഖ്യകക്ഷികളെ ഉപേക്ഷിക്കുന്നതായി അദ്ദേഹം ആരോപിച്ചിരുന്നു.
അന്തരിച്ച രാം വിലാസ് പസ്വാൻ ഒരു സോഷ്യലിസ്റ്റും ജീവിതകാലം മുഴുവൻസാമൂഹ്യനീതി എന്ന ആശയത്തിൽ ഉറച്ചു വിശ്വസിച്ച ആളുമായിരുന്നുവെന്ന് പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ചിരാഗിനെ ക്ഷണിച്ചുകൊണ്ട് തേജസ്വി യാദവ് പറഞ്ഞിരുന്നു. തന്റെ രാഷ്ട്രീയ യാത്രയിൽ അദ്ദേഹം ജാതി മേധാവിത്വം, ദാരിദ്ര്യം, അസമത്വം എന്നിവയ്ക്കെതിരെ പോരാടിയെന്നും തേജസ്വി പറഞ്ഞു.
എൽ.ജെ.പിയുടെ നേതൃത്വം സംബന്ധിച്ച് പശുപതി പരസുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ബി.ജെ.പി. ചിരാഗ് പസ്വാനെ സഹായിച്ചില്ലെന്ന് ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലുള്ള ലാലു പ്രസാദ് യാദവിന്റെ പ്രതികരണം ബിഹാർ രാഷ്ട്രീയത്തിൽ ചലനം സൃഷ്ടിച്ചേക്കാമെന്നാണ് വിലയിരുത്തൽ. മാത്രമല്ല, കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ പശുപതി കുമാർ പരാസ് അംഗമാകുകയും ചെയ്തിരുന്നു.
Content Highlights: Chirag Paswan is LJP chief, he should form alliance with Tejashwi Yadav: Lalu Prasad Yadav
Related News
Comments