By
Admin
/
Aug 10, 2021 //
Editor's Pick /
മോടികൂട്ടിയ ഓട്ടോറിക്ഷയുടെ കമ്പികൾ അയാളുടെ കഴുത്തിലൂടെ തുളഞ്ഞിറങ്ങി; നിയമം കർശനമാക്കാൻ കാരണങ്ങളുണ്ട്
ഇ ബുൾ ജെറ്റ് യൂട്യൂബ് ചാനലിലെ അവതാരകരെ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ അതിക്രമം കാട്ടിയതിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇവർ ഉപയോഗിച്ചിരുന്ന നെപ്പോളിയൻ വാഹനം നിയമലംഘനത്തിന്റെ പേരിൽ ഗതാഗതവകുപ്പ് പിടിച്ചെടുത്തിരുന്നു. വാഹനത്തിന്റെ രേഖകൾ ഹാജരാക്കാനെന്ന പേരിൽ തിങ്കളാഴ്ച രാവിലെ എത്തിയ ഇവർ ആർ.ടി.ഒ. കൺട്രോൾ റൂമിലേക്ക് ഇരച്ചുകയറി വെഹിക്കിൾ ഇൻസ്പെക്ടർമാരെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തിയതിനെത്തുടർന്നായിരുന്നുഅറസ്റ്റ്.
ആർ.സി. ബുക്കിൽ നിന്ന് വ്യത്യസ്തമായി വണ്ടി നിറം, അനുമതിയില്ലാത്ത കൂളിങ് ഫിലിം ഒട്ടിക്കൽ, പിന്നിലെ ബ്രേക്ക്ലൈറ്റ് അവ്യക്തമാകുന്ന സ്റ്റിക്കറുകൾ, മുന്നിൽഒൻപത് ലൈറ്റുകൾ , പിന്നിൽ സൈക്കിൾസ്റ്റാൻഡുകളും ഏണിയും, തുടങ്ങിയ വലിയ നിയമലംഘനങ്ങളാണ് ഇവർ നടത്തിയത്. മാധ്യമപ്രവർത്തകരല്ലാതിരുന്നിട്ടും പ്രസ് ബോർഡും വെച്ചു. എല്ലാം ചേർത്ത് 43,400 രൂപയാണ് പിഴയടയ്ക്കേണ്ടത്. ഇവരുടെ ഫാൻ ഫോളോവേഴ്സിനു നിസ്സാര കുറ്റമായി ഇക്കാര്യങ്ങൾ തോന്നാമെങ്കിലും മറ്റുള്ളവരുടെ ജീവൻ വരെ അപകടത്തിലക്കുന്ന നിയമലംഘനങ്ങളാണ് ഇവയിൽ പലതും. സാമൂഹിക മാധ്യമങ്ങളിൽ നിയമലംഘനം നടത്തിയവരെ അനുകൂലിച്ച് വരെ ഒരു വിഭാഗം രംഗത്തുണ്ട്.
ഷാജി മാധവൻ
ഈ സാഹചര്യത്തിൽഎന്തൊകൊണ്ടാണ് വാഹനങ്ങളുടെ രൂപമാറ്റത്തിന്റെകാര്യത്തിൽ നിയമങ്ങൾ ഇത്രത്തോളം കർശനമാക്കുന്നത് എന്നതിനെകുറിച്ച്മാതൃഭൂമി ഡോട്ടകോമിനോട് സംസാരിക്കുകയാണ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഷാജി മാധവൻ
വാഹനങ്ങളുടെ രൂപമാറ്റം നിയമപരമായി അനുവദിക്കുന്നില്ല. ഇതിൽ എംവിഡി നൽകി വരുന്ന ഇളവുകൾ എന്തെല്ലാമാണ്. പൊതുവെ പിഴയീടാക്കാത്ത ചെറു കാര്യങ്ങൾ എന്തെല്ലാമാണ്?
ആൾട്ടറേഷൻ അനുവദിക്കാവുന്ന വളരെ കുറച്ചു മേഖലകളേ ഉള്ളൂ. ഒരു വാഹനം ഇറക്കിയാൽ അതിൽ രൂപമാറ്റങ്ങളൊന്നും തന്നെ അനുവദിക്കാൻ കഴിയുന്നതല്ല. പക്ഷെ പെട്രോൾ വാഹനങ്ങളെ എൽപിജിയായി കൺവെർട്ട്ചെയ്യാം, ഡീസലാണെങ്കിൽ സിഎൻജി ആയോഎൽഎൻജിയായോകൺവെർട്ട് ചെയ്യാമെന്നൊക്കെ ആക്ടിൽ തന്നെ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ്. പുറമെ കാണുന്നതിൽ കളറാണ് മാറ്റാൻ കഴിയുന്നത്. പ്രത്യേക പർപ്പസിനായി ആർടിഒയ്ക്ക് ബോധ്യമുണ്ടെങ്കില് റോഡ് സേഫ്റ്റിയെ ബാധിക്കില്ലെങ്കിൽ മാറ്റാം. അത് ആർടിഒക്ക് അപേക്ഷ കൊടുത്ത് അനുമതി ലഭിച്ചാൽ മാത്രം. അതിനായി പ്രത്യേകം ഫീസും അടക്കണം. ഭിന്ന ശേഷിക്കാർക്ക് അനുയോജ്യമായിഉള്ള മാറ്റങ്ങളും നിയമപരമായി അനുവദിക്കാറുണ്ട്. ടാക്സിയായി ഓടുന്നത് സ്വകാര്യ വാഹനമാക്കാം, പ്രൈവറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്നത് ടാക്സിയും ആക്കാം. അത്തരത്തിൽ വളരെ കുറച്ചു മേഖലകളിലേ ആൾട്ടറേഷൻ അനുവദിക്കുന്നുള്ളൂ. വാഹനങ്ങളുടെ ആൾട്ടറേഷൻ പ്രോത്സാഹിപ്പിക്കാത്തത്അത്സുരക്ഷയുമായി ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ടാണ്.
ആൾട്ടറേഷന്റെ ഭാഗമായിചുറ്റിലും വെക്കുന്ന ക്രാഷ് ഗാർഡുകൾകാൽനടക്കാരന്റെ ജീവന് ഭീഷണിയാണെന്ന് കേട്ടിട്ടുണ്ട്. അതുപോലെ തന്നെ എയർ ബാഗ് പ്രവർത്തിപ്പിക്കുന്നതിന് തടസ്സം ഉണ്ടാക്കമെന്നും. അതേ കുറിച്ചെല്ലാം ഒന്നു വിശദീകരിക്കാമോ?
ബുൾ ബാർ ആണത്, ക്രാഷ് ഗാർഡല്ല. അത് നിയമവിരുദ്ധമാണ്. ബുൾ ബാർ ഉരുക്ക് കൊണ്ട് ഉണ്ടാക്കിയതിനാൽ അതൊരാളെ ഇടിച്ചാൽ ആൾക്ക്വലിയ പരിക്ക് പറ്റും. കാറിന്റെ ബമ്പറുകൾ ഭൂരിഭാഗവും ഫൈബർ ആണ്. ഫൈബർ ഭാഗം ഇടിക്കുന്നതും ഇരുമ്പുകൊണ്ടുള്ള ബുൾബാർ ഇടിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. രണ്ടാമത്തെ കാര്യം ഇത്തരം ബുൾബാറുകൾ ഉള്ള വണ്ടികൾ അപകടത്തിൽപെട്ടാൽഎയർബാഗ് പ്രവർത്തിപ്പിക്കാതെവരും. സെൻസേഴ്സ് പ്രവർത്തിക്കാതിരിക്കാൻ ഇടവരുന്നതുകൊണ്ടാണത്. അതിനാലാണ് ഇത്തരത്തിലുള്ള ആൾട്ടറേഷൻ ചെയ്യരുതെന്ന് പറയുന്നത്.
ഇത്തരത്തിൽ ബുൾ ബാറുകൾ വെച്ചതുമൂലം അപകടങ്ങളിൽ ജീവൻ നഷ്ടമാവുകയോ മറ്റ് ഗുരുതര പരിക്കേൽക്കുകയോ ചെയ്ത കേസുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
അപകടങ്ങളുടെ കാരണങ്ങളെ പ്രത്യേകമായി വിവേചിച്ചു പറയുന്ന കണക്കുകളൊന്നും തന്നെ നമ്മുടെ പക്കലില്ല. ആക്സിഡന്റ് ഇൻവസ്റ്റേഗഷനിലോ കേസ് ഹിസ്റ്ററിയിലോ ഇതൊന്നും അക്കൗണ്ട് ചെയ്യപ്പെടുന്നില്ല എന്ന ന്യൂനത നിലവിലുണ്ട്. പക്ഷെ അതിലെല്ലാം മാറ്റം വരാൻ പോവുകയാണ്.കേന്ദ്രസർക്കാർ ആക്സിഡന്റ് ഇൻവസ്റ്റിഗേഷനെ പ്രത്യേക ഏജൻസിയായി കൊണ്ടുവരാനാണ്ശ്രമിക്കുന്നത്.
ഒരിക്കൽ ഞാൻ മലപ്പുറത്ത് ജോലി ചെയ്യുമ്പോൾ ഓട്ടോറിക്ഷയിൽ നിയമവിരുദ്ധമായി നടത്തിയ ആൾട്ടറേഷൻ മൂലം ഒരാൾ ദാരുണമായി മരിച്ചിട്ടുണ്ട്. ഓട്ടോറിക്ഷയുടെ സൈഡിൽ അഡീഷണൽ സ്റ്റെയിൻലസ്സ്റ്റീൽ ബാറുകൾ ചിലർ ഘടിപ്പിക്കാറുണ്ട്.അത്തരത്തിലൊരു ഓട്ടോമോട്ടോർസൈക്കിളുകാരനെ ഇടിച്ചപ്പോൾ ഈ കമ്പി പൊട്ടി ബൈക്ക് യാത്രികന്റെ കഴുത്തിലൂടെതുളച്ചു കയറി . സംഭവസ്ഥലത്തു വെച്ചു തന്നെഅയാൾ മരണപ്പെടുകയായിരുന്നു. അങ്ങനെ കുത്തികേറിയില്ലായിരുന്നെങ്കിൽ ഒരു പക്ഷെ അയാൾ ചെറിയ പരിക്കുകളുമായി രക്ഷപ്പെട്ടേനേ.
ലോകം മുഴുവൻ റോഡപകടങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. 2019ൽ റോഡ് സേഫ്റ്റിനിയമ ഭേദഗതി വന്നു. സുരക്ഷയ്ക്ക് ഊന്നൽ നൽകിക്കൊണ്ടാണങ്ങനെ മാറ്റംവരുത്തിയത്. അതിന്റെ ഭാഗമായി പിഴത്തുക 14 വർഷത്തിനു ശേഷം കൂട്ടി. ബോഡി കോഡ് വന്നു. പാസഞ്ചർ വാഹനങ്ങളുടെ ബോഡി പാർട്സ് പ്രത്യേകം തീപിടിക്കാത്തതും ഇന്റേണൽഇൻജുറി കുറയ്ക്കുന്ന തരത്തിൽഇരുമ്പു ഫ്രെയിമുകൾ ഒഴിവാക്കി ഫൈബർ ആക്കണമെന്ന് നിയന്ത്രണങ്ങളുണ്ട്. പ്രത്യേകിച്ച് അപകടം നടക്കുന്ന സമയത്ത് ബസ്സിനുള്ളിലെ ഇരുമ്പുകമ്പികളിൽ തലയിടിച്ചും മറ്റും നിരവധി യാത്രക്കാർക്കാണ് മരിക്കുകയോ ഗുരുതര പരിക്കു പറ്റുകയോ ചെയ്തിട്ടുള്ളത്. അങ്ങനെ ഓരോ ജീവനും രക്ഷിക്കാൻ പല നിയമങ്ങളും നമ്മൾ കർശനമാക്കിക്കൊണ്ടിരിക്കുകയാണ്.
ഇരുമ്പുകൊണ്ടുള്ള വാഹനങ്ങളിൽ ഇരുന്നാൽ സുരക്ഷിതത്വം കൂടുതലാണെന്ന തോന്നലല്ലേ പൊതുവേയുള്ളത്. ഫൈബറിനേക്കാൾ ഇരുമ്പ് ബോഡി പാർട്സുള്ള വാഹനത്തിനാണ് സുരക്ഷിതത്വം എന്നല്ലേ പൊതുവേ പറയാറ്?
കാറുകളിൽ ഡ്രൈവർ കോ ഡ്രൈവർ സീറ്റിനു മുമ്പുള്ള ഭാഗം കംപൽ സോൺ എന്നാണ് പറയാറ്. ഇടിയേറ്റാൽ മുന്നിലെ ഭാഗം ചളുങ്ങി ഒടിഞ്ഞുമടങ്ങി ചുരുങ്ങി വരാൻ പാകത്തിലാണ് അതിന്റെ നിർമ്മിതി. അങ്ങനെ ചളുങ്ങുന്നത് ന്യൂനതയല്ല. സ്ട്രോങ് ആയി ഇരിക്കുമ്പോൾ ആ ഇടിക്ക് ശക്തി കൂടുകയും അതിന്റെ ആഘാതം ഉള്ളിലെ യാത്രക്കാരിലുണ്ടാക്കുകയും ചെയ്യും. എറിയപ്പെട്ട പോലെ ഉള്ളിലെ യാത്രക്കാരുടെശരീരം മുന്നോട്ടായും. സീറ്റ് ബെൽറ്റിട്ടാലും കഴുത്ത് മുന്നോട്ട് പോയി കഴുത്തിനു ഡാമേജ് വരും. ഇന്റേണൽ പാർട്സിനു വലിയ ഇളക്കം വരും. ഇന്റേണൽ ബ്ലീഡിങ്ങുണ്ടാക്കും. നേരത്തെ പറഞ്ഞപോലെ ബുൾ ബാറുകളിൽ ഇടി വരുമ്പോൾ ഇടിയുടെ ആഘാതംചേസിസ് ഫ്രെയിമിലേക്കും അത് പിന്നീട്ഇംപാക്ട് ചേസിലും ചേസിലേത് പ്ലാറ്റ്ഫോമിലേക്കും പ്ലാറ്റ്ഫോമിലെ ആഘാതം സീറ്റിലിരിക്കുന്ന ആളുകളിലേക്കുമെത്തും. അങ്ങനെ നമ്മൾ എടുത്തെറിയപ്പെട്ടപോലെയാവും. അതിനാൽ ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് ഓരോ നിയമവും വരുന്നത്. അത് നടപ്പാക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്.
മുമ്പിൽ മാത്രംഒൻപത് ലൈറ്റുകളാണ് പിടിച്ചെടുത്ത നെപ്പോളിയൻ വാഹനത്തിൽ കൂടുതലായി ഉണ്ടായിരുന്നത്.ലൈറ്റിൽ വരുത്തിയ രൂപമാറ്റം കാരണംഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ എന്തൊക്കെയാണ്?
രാത്രി ഡ്രൈവ് ചെയ്യുന്നവരെല്ലാം പറയുന്ന പരാതിയാണ് എതിരേ വരുന്ന വാഹനങ്ങൾ പലനിറത്തിലുള്ള ലൈറ്റിട്ടോടിക്കുന്നത്. ഡിം ലൈറ്റ് ഡിസൈൻ തന്നെ എതിരേ വരുന്ന വാഹനങ്ങളോടിക്കുന്നവരുടെ കണ്ണുകളെ ഡിസ്റ്റർബ് ചെയ്യാത്ത തരത്തിലുള്ളതാണ്. ഡിമ്മടിക്കാനോ പൊസിഷൻ മാറ്റാനോ സാധിക്കാതെ ഒരുപാട് പുതിയ ലൈറ്റുകൾ ഫിറ്റു ചെയ്യുന്നത് എതിരേ വരുന്നയാളുകളുടെ കാഴ്ചയ്ക്ക തകരാർ വരുത്തുകയും അവർ അപകടങ്ങളിൽപ്പെടുകയും ചെയ്യും.
വാഹനമോടിക്കാനുള്ള ഒരാളുടെ ശേഷിയെ ഈ ലൈറ്റുകൾ ബാധിക്കുന്നുണ്ട്. ഇത്തരം ലൈറ്റുകൾ ക്ഷീണംഉണ്ടാക്കുകയുംഇൻഡെയറക്ട് ആയി ഉറക്കത്തിലേക്ക് തള്ളിവിടുകയും ചെയ്യും. വാഹനംഓടിക്കാനുള്ള കഴിവിനെയും റിയാക്ട് ചെയ്യാനുള്ള കഴിവിനെയുമെല്ലാം അത് ഇല്ലാതാക്കും.
ടയർ മാറ്റം, പെയിന്റിങ മാറ്റം, സ്റ്റിക്കർ പാടില്ല എന്നിങ്ങനെയുള്ള കാര്യത്തിൽ കർശന നിയമം പാലിക്കണമെന്നകോടതിവിധിയുണ്ടല്ലോ. ഇത് പാടില്ല എന്ന പറയുന്നതിലെ ശാസ്ത്രീയത വിവരിക്കാമോ?
ഒരു വെള്ളയിൽ കറുപ്പ് സ്റ്റിക്കറുള്ള മാരുതി ഒരാളെ ഇടിച്ചിട്ടാൽ ദൃക്സാക്ഷികളും അപകടത്തിൽപ്പെട്ടവരും അതിനെ ഐഡന്റിഫൈ ചെയ്യുന്നത് കറുപ്പും വെള്ളയും നിറമുള്ള കാർ ആയിട്ടായിരിക്കും. എന്നാൽ അപകടം കഴിഞ്ഞാൽ ഇവർക്ക്നിറം മാറ്റാനോ സ്റ്റിക്കർ പറിക്കാനോ ഉള്ള സ്വാതന്ത്ര്യം ലഭിക്കുകയാണെങ്കിൽ അത് ക്രൈമിനെസഹായിക്കും. ക്രൈമുമായി ബന്ധപ്പെട്ട്സ്റ്റിക്കറുകൾ ദുരുപയോഗം ചെയ്യപ്പെടും.
ഇനി ടയറിന്റെ കാര്യത്തിലാണേൽവാഹനത്തിന്റെ എൻജിൻ സ്പീഡ്, ഗിയർ റേഷ്യോ, ഫ്യുവൽ എക്കണോമി, റോഡ് ഗ്രിപ്എന്നിവയെല്ലാം കണക്കാക്കിയാണ് വാഹനത്തിനനുയോജ്യമായ ടയർ കമ്പനികൾ ഇറക്കുന്നത്. അത് മാറ്റേണ്ട യാതൊരു ആവശ്യവുമില്ല. ഓഫ് റോഡ് പർപ്പസിനു പൊതു നിരത്തിലല്ലാതെ ടയർ മാറ്റുന്നതിൽമോട്ടോർ വെഹിക്കിൾ ഡിപാർട്മെന്റ് ഇടപെടാറില്ല. അത്തരം വിട്ടുവീഴ്ചകളും ചെയ്യാറുണ്ട്.
വാഹനത്തിന്റെ ബ്രേക്ക്എഫിഷ്യൻസിയെ ബാധിക്കൽ, സ്റ്റിയറിങ്ങിൽ ലോഡ് കൂടുതൽ വരൽ, ഫ്യുവൽ എക്കണോമിയെ ബാധിക്കുന്നതിലൂടെ മലിനീകരണ തോത് കൂടൽഎന്നിവയൈല്ലാം ടയർ ആൾട്ടറേഷന്റെ പ്രത്യാഘാതങ്ങളാണ്.
ചൂട് കാലാവസ്ഥയിൽ ഒട്ടും ടിന്റഡ് ഗ്ലാസ്സിലാതെ യാത്രചെയ്യേണ്ടി വരുന്നത് യാത്രക്കാർക്ക്ബുദ്ധിമുട്ടല്ലേ. മാത്രവുമല്ല വിഐപികൾ കർട്ടനിട്ട് യാത്രചെയ്യുന്നെന്ന പരാതിയുമുണ്ട് ചിലർക്കെങ്കിലും
സൈഡ് ഗ്ലാസ്സുകൾക്ക് 75 ശതമാനം ട്രാൻസ്പരൻസി ഉണ്ടാവണം.ക്രിമിനൽ ആക്ടിവീറ്റീസ് തടയുന്നതുമായി ബന്ധപ്പെട്ടാണ് ജഡ്ജ്മെന്റ് സ്ട്രോങ് ആയി വന്നത്. പ്രത്യേകിച്ച് നിർഭയ സംഭവത്തിനു ശേഷം.മുഖ്യമന്ത്രിമാർ,ചീഫ് ജസ്റ്റിസുമാർ തുടങ്ങീ ചുരുങ്ങിയ ആളുകൾക്ക്കർട്ടനിട്ട്ഉപയോഗിക്കാൻ അനുമതിയുണ്ട്. എന്നാൽ രാജ്യത്ത് പല ജഡ്ജിമാരും അങ്ങനെ കർട്ടനുപയോഗിക്കുന്നില്ല എന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.
ഹോൺ ഫ്രീക്വൻസി മാറ്റവും സൈലൻസറില്ലാതെ ഓടിക്കുന്ന പ്രവണതയും ചെറുപ്പക്കാരിൽപലരിലും കാണുന്നുണ്ട്. ഈ പ്രവണതയുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തെല്ലാമാണ്. സൈലൻസറിന്റെ കാര്യത്തിൽ എംവിഡി അത്ര സ്ട്രിക്ടല്ല എന്ന് തോന്നിയിട്ടുണ്ട്?
കഴിഞ്ഞ ഒരാഴ്ചയായി ഇക്കാര്യത്തിൽ ശക്തമായ നടപടി ഉണ്ടാകുന്നുണ്ട്. ഇത്തരക്കാരെ കണ്ട് അവരുടെ വീടുകളിൽ പോയി കുടുംബാംഗങ്ങളുടെ മുമ്പിൽ വെച്ച് അവർക്ക്ബോധവത്കരണം നടത്തി വരികയാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഇത് തുടങ്ങിയത്. നിയമവിരുദ്ധമായ ആൾട്ടറേഷൻ ചെയ്യരുതെന്ന്വർക്ക്ഷോപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇനിഹോൺ കൾച്ചർ വളരെ മോശമാണ് പലയാളുകളുടേതും. ക്ഷമയില്ലാത്ത പെരുമാറ്റ രീതിയാണത്. ഹോണടിയിൽ നിന്നു തന്നെ ഒരാളുടെ സ്വഭാവം മനസ്സിലാവും.നടന്നു പോകുമ്പോൾ എക്സ്ക്യൂസ്മി പറയും പക്ഷെ ഹോണടിക്കുമ്പോൾ നീട്ടിപ്പിടിച്ചടക്കും.
ഹോണടിയും സൈലൻസറില്ലാതെ വണ്ടിയോടിക്കലുംസൗണ്ട് പൊലൂഷൻ ഉണ്ടാക്കുന്നതു മാത്രമല്ല സ്ട്രോക്, ബിപി എന്നിവയുള്ള രോഗികൾക്ക് ഹോൺ വലിയ പ്രശ്നമാണ്. ഗർഭിണികൾ അനുവദനീയമല്ലാത്ത ഹോൺ ഫ്രീക്കൻസിക്ക് എക്സപോസ്ഡ് ആകുന്നത് ഗർഭസ്ഥ ശിശുവിന്റെ ശ്രവണാരോഗ്യത്തെ വരെ ബാധിക്കുമെന്ന ചില പഠനങ്ങളുണ്ട്. പല കേൾവിപ്രശ്നങ്ങൾക്കുംഇത്തരത്തിൽകഠോരമായ ശബ്ദങ്ങൾക്ക്എക്സ്പോസ്ഡ് ആകുന്നത് ഒരു കാരണമാണ്.
ആൾട്ടറേഷനുമായി ബന്ധപ്പെട്ട് ഒരുപാട് കച്ചവടക്കാരുണ്ട്. അവർക്ക്തൊഴിലില്ലാതാവും, ഇതൊരു വേറെ ആർട്ട് ആണ് എന്ന് തുടങ്ങിയ പരിവേദനങ്ങൾ ഇത്തരം ചർച്ചകൾ ഉയർന്നു വരുമ്പോൾ നാം കേൾക്കുന്നതാണ്.
മദ്യം സ്വന്തമായി ഉണ്ടാക്കി കൊടുക്കുന്നത് നടക്കുന്ന കാര്യമാണോ. ഉണ്ടാക്കാൻ അനുമതിയില്ലാത്ത ഓട്ടോമൊബൈൽ പാർട്സ് ഉണ്ടാക്കുന്നതും അതുപോലെനിയമവിരുദ്ധമാണ്. ആഹാരത്തിന്റെയും മരുന്നിന്റെയുമെല്ലാം ക്വാളിറ്റി ഇപ്പോൾപരിശോധിക്കപ്പെടുന്നില്ലേ. അത് പോലെ തന്നെയാണ് സുരക്ഷാ മാനദണ്ഡങ്ങളുടെ കാര്യത്തിലും. എല്ലാം ഇനിയും കൂടുതൽ കർശനമാവുകയേയുള്ളൂ.
ഇത്തരം നിയമലംഘനങ്ങളുടെ കാര്യത്തിൽപ്രത്യേക ഏജ് ഗ്രൂപ്പ് എന്നൊന്നുണ്ടോ?
18നും 25നുമിടയിലുള്ളവരിലാണ് ഇത്തരം ആൾട്ടറേഷൻപ്രവണത കൂടുതലായും കണ്ടുവരുന്നത്. അപകടം ഉണ്ടാകുന്നതുവരെ എനിക്കിത് സംഭവിക്കില്ല എന്ന ആത്മവിശ്വാസത്തിലാണ് അവരിത് ചെയ്യുന്നത്.
"പിങ്ക് പോലീസിന്റെ വണ്ടിക്ക്പിങ്ക് നിറം കൊടുത്തല്ലോ, സാധാരണക്കാരന് മാത്രമേ ആൾട്ടറേഷൻ നിയമം ബാധകമുള്ളോ" എന്നതരത്തിൽ പ്രചാരണം നടക്കുന്നുണ്ട്.
എൻഫോഴ്സ്മെന്റ് ഏജൻസി വാഹനങ്ങൾ, ആംബുലൻസ്, ഫയർ സർവ്വീസ്, കെ എസ് ആർടിസി എന്നിവക്ക് ഓരോ കളർപാറ്റേൺ ഉണ്ട്. ജനങ്ങളുടെ സുരക്ഷാ ചുമതല കാര്യക്ഷമമായി നിർവഹിക്കാൻഅവയെഎളുപ്പം തിരിച്ചറിയാൻ വേണ്ടിയാണ് ഇത്തരം വാഹനങ്ങൾക്ക് പ്രത്യേക നിറം നൽകിയിരിക്കുന്നത്.
പിങ്ക് പോലീസ് വാഹനത്തിനെ എവിടെ നിന്നും എത്രയും പെട്ടെന്ന് തിരിച്ചറിയാൻ സാധാരണക്കാർക്കാവണം. അതിനാണ് പ്രത്യേക കളർകോഡ്. അങ്ങനെ അനുമതി നൽകാൻ സർക്കാരിന്അധികാരമുണ്ട്. അത്തരം വിവരക്കേടിനെയൊക്കെ ഖണ്ഡിക്കേണ്ടത് ഗതികേടാണ്. മാത്രവുമല്ല രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഈ വാഹനങ്ങൾക്ക് റോഡിലൂടെ പോകുമ്പോൾ വഴിയൊരുക്കികൊടുക്കേണ്ട കടമ കൂടിയുണ്ട് നമുക്ക്. അതെല്ലാം നിറം അനുസരിച്ചല്ലേ കഴിയൂ. കാക്കിയൂണിഫോമും സ്റ്റാറുമെല്ലാംവെച്ച് ഞങ്ങളും നടന്നോട്ടെ എന്ന പ്രചാരണവുംകേൾക്കേണ്ടിവരുമോ?
നിയമം ശക്തമായി നടപ്പാക്കിയതിലൂടെ ആക്സിഡന്റ് നിരക്കിൽ പ്രതീക്ഷാ നിർഭരമായ എന്തെങ്കിലും മാറ്റങ്ങളുണ്ടായിട്ടുണ്ടോ?
മുൻവർഷങ്ങളിൽ നിന്ന്ആക്സിഡന്റ് മരണങ്ങളിൽ 25 ശതമാനം കുറവുണ്ടായിട്ടുണ്ട്. ലോക്ക് ഡൗൺ പരിഗണിക്കാതെ തന്നെ കോവിഡ് റസ്ട്രിക്ഷൻ ഇല്ലാത്ത സമയങ്ങളിലാണ് ഈ വലിയ മാറ്റം കാണുന്നത്.
content highlights:interview with deputy transport commissioner Shaji Madhavan
Related News
Comments