News

Get the latest news here

മയക്കുമരുന്ന് കേസ്: റാണ ദഗുബാട്ടിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

ബെം​ഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് തെന്നിന്ത്യൻ നടൻ റാണ ദ​ഗുബാട്ടിയെ ഇഡി ചോദ്യം ചെയ്യുന്നു. ഇത് രണ്ടാം വട്ടമാണ് റാണയെ ചോദ്യം ചെയ്യുന്നത്. 30 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ.ഡി കേസ് എടുത്തിരുന്നു. ഇഡിക്ക് പുറമെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘവും വിവിധ തെലുങ്ക്-കന്നഡ സിനിമ താരങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്.

റാണയ്ക്ക് പുറമേ നടിമാരായ ചാർമി കൗറിനും രാകുൽ പ്രീത് സിങിനും നർകോട്ടിക് കൺട്രോൾ ബ്യൂറോ നോട്ടീസ് അയച്ചിട്ടുണ്ട്. ചാർമി കൗറിനേയും രാകുൽ പ്രീത് സിങിനേയും കഴിഞ്ഞ ആഴ്ച ഇ.ഡി ചോദ്യം ചെയ്തിരുന്നു. രാകുൽ പ്രീത് സിങിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എൻസിബിയും ഇരുവരേയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.

ഇവർക്ക് പുറമേ കന്നഡ താരങ്ങളിലേക്കും അന്വേഷണം വ്യാപിക്കുന്നുണ്ട്. കന്നഡയിലെ പ്രമുഖ നടിയും അവതാരകയുമായ അനുശ്രീ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഡീലറാണെന്നാണ് കർണാടക ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. അനുശ്രീ മയക്കുമരുന്ന് ഉപയോഗിച്ചതായി ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

Content Highlights :Tollywood drug scandal Actor Rana Daggubati appears before ED


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.