News

Get the latest news here

'അബ്ബാജാന്‍' അണ്‍ പാര്‍ലമെന്ററി പ്രയോഗമാണോ? പരാമര്‍ശത്തെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്

ലഖ്നൗ: അബ്ബാജാൻ പരാമർശത്തെ ന്യായീകരിച്ച്യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.അബ്ബാജാൻ എന്നത് അൺപാർലമെന്ററി പദപ്രയോഗമാണോ എന്നും അങ്ങനെയാണെങ്കിൽ അത്തരം ചിന്തയുള്ളവർ തന്നെ നേരിൽ വന്ന് കാണണമെന്നും യോഗി പറഞ്ഞു.

അബ്ബാജാൻ പ്രയോഗത്തിലൂടെ ഒരു പ്രത്യേക മതവിഭാഗത്തേയോഅഖിലേഷ് യാദവിനേയോ ലക്ഷ്യംവെച്ച് താൻ ഒന്നുംതന്നെ പറഞ്ഞിട്ടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.കോവിഡ് പ്രതിരോധത്തിലും വാക്സിനേഷനിലും ഉത്തർപ്രദേശ് വളരെ മുന്നിലാണെന്നും മോദിയുടെ നയങ്ങളാണ് ഇതിന് കാരണമെന്നും ആദിത്യനാഥ് പറഞ്ഞു.

ഇപ്പോൾ എല്ലാവർക്കും തങ്ങളുടെ റേഷൻ വിഹിതം കിട്ടുന്നില്ലേ? 2017 ന് മുൻപ് ഇത് അബ്ബാജാൻ എന്ന് അച്ഛനെ അഭിസംബോധന ചെയ്യുന്നവരുടെ മാത്രം കുത്തകയായിരുന്നു.. എന്നായിരുന്നു ആദിത്യനാഥിൻറെ പരാമർശംം.മുസ്ലീം സമുദായത്തിന് മാത്രമാണ് മുൻ സർക്കാരുകളുടെ കാലത്ത് എല്ലാ ആനുകൂല്യങ്ങളും ലഭിച്ചിരുന്നതെന്നായിരുന്നു പരോക്ഷമായ ആരോപണം. ഇത് വലിയ വിവാദത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് ആദിത്യനാഥ് പ്രതികരണവുമായി രംഗത്തെത്തിയത്.

മുൻപ് യു.പി ഭരിച്ചിരുന്ന അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി സർക്കാരിനെ ആദിത്യനാഥ്രൂക്ഷമായി വിമർശിക്കുകയും ചെയ്തു.മായാവതിയും അഖിലേഷും യുപി ഭരിച്ചിരുന്നപ്പോൾ സംസ്ഥാനം ഗുണ്ടാ രാജ്, മാഫിയ രാജ് എന്നിവയുടെ പിടിയിലായിരുന്നുവെന്ന് യോഗി പറഞ്ഞു. അധികാരത്തിലേറിയപ്പോൾ കാണാനായത് അഴിമതിയുടേയും അനീതിയുടേയും കൂത്തരങ്ങായിരുന്നു. എന്നാൽ അധികാരത്തിലേറിയ ബി.ജെ.പി ജനങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ചതാണ് പ്രതിപക്ഷത്തിന്റെ പ്രശ്നമെന്നും യോഗി വിമർശിച്ചു.

അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 350ൽ അധികം സീറ്റ് നേടി ബി.ജെ.പി അധികാരം നിലനിർത്തുമെന്നും യോഗി പറഞ്ഞു. 17 ശതമാനമായിരുന്ന തൊഴിലില്ലായ്മ അഞ്ച് വർഷം കൊണ്ട് നാല് ശതമാനത്തിലേക്ക് താഴ്ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി ഒരു ജനാധിപത്യ പാർട്ടിയാണ്. വ്യക്തികളേക്കാൾ വലുതാണ് പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Yogi Adityanath on Abba jaan remark
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.