News

Get the latest news here

ബാങ്ക്, ലോഹ ഓഹരികളിൽ തകർച്ച: സൂചികകളിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 352 പോയന്റ് നഷ്ടത്തിൽ 58,663 ലും നിഫ്റ്റി 126 പോയന്റ് നഷ്ടത്തിൽ 17,458 ലുമാണ് വ്യാപാരം ആരംഭിച്ചത്.

ധനകാര്യം, ലോഹം എന്നീ സെക്ടറുകളാണ് പ്രധാനമായും നഷ്ടത്തിൽ. യു.എസിൽ ട്രഷറി ആദായം വർധിച്ചതും ഡോളർ കരുത്താർജിച്ചതുമാണ് സൂചികകളെ ബാധിച്ചത്.

സൺഫാർമ, റിലയൻസ്, ഭാരതി എയർടെൽ, പവർഗ്രിഡ്, ഏഷ്യൻപെയിന്റ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ഹിന്ദുസ്ഥാൻ യൂണിലെവർ, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം ഇടിഞ്ഞു.



Content Highlights: sensex down 140 points and nifty down 55 points
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.