By
Admin
/
Sep 20, 2021 //
Editor's Pick /
രാഖി സാവന്തിനെയും ഗാന്ധിജിയെയും ചേർത്ത് അൽപവസ്ത്ര പരാമർശം; യുപി സ്പീക്കർ വിവാദത്തിൽ
ലഖ്നൗ: ഗാന്ധിജിയുടെ വസ്ത്രധാരണത്തെ രാഖി സാവന്തിന്റേതുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള പരാമർശത്തിൽ വിവാദത്തിലായി ഉത്തർപ്രദേശ് നിയമസഭാ സ്പീക്കർ ഹൃദയ് നാരായൺ ദീക്ഷിത്. ഉന്നാവിൽ ബിജെപി സംഘടിപ്പിച്ച പ്രബുദ്ധ് വർഗ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി തുച്ഛമായ വസ്ത്രങ്ങൾ മാത്രമായിരുന്നു ധരിച്ചിരുന്നത്. ഒരു ധോത്തി മാത്രമായിരുന്നു അദ്ദേഹത്തിന്റെ വസ്ത്രം. തുച്ഛമായ വസ്ത്രം മാത്രം ധരിക്കുന്നതിലൂടെ ഒരാൾ വലിയവനാവുമെങ്കിൽ രാഖി സാവന്ത് ഗാന്ധിയേക്കാൾ വലിയ ആളാവുമായിരുന്നു എന്നാണ് ഹൃദയ് നാരായണിന്റെ പരാമർശം. എന്നാൽ ഇത് വലിയവിമർശനങ്ങൾക്ക് വഴിതുറന്നു. പിന്നാലെ വിശദീകരണവുമായി അദ്ദേഹം ട്വിറ്ററിൽ രംഗത്തെത്തുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിൽ ചിലർ തന്റെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രബുദ്ധ് സമ്മേളനത്തിൽത താൻ പറഞ്ഞതിന്റെ ചെറിയ ഭാഗം മാത്രമാണ് അത്. സമ്മേളനത്തിൽ മോഡറേറ്റർ തന്നെ അഭിസംബോധന ചെയ്തത് പ്രബുദ്ധനായ എഴുത്തുകാരൻ എന്നാണ്.എന്നാൽ ഏതാനും പുസ്തകങ്ങൾ എഴുതുന്നതിലൂടെ ആരും പ്രബുദ്ധനാവുന്നില്ലെന്നാണ് താൻ പറഞ്ഞത്. അതേ അർത്ഥത്തിലാണ് തുച്ഛമായ വാസ്ത്രം ധരിക്കുന്നതിലൂടെ രാഖി സാവന്ത് മാഹാത്മജിയെക്കേൾ വലിയ ആൾ ആവുന്നില്ലെന്നും പറഞ്ഞത്. സുഹൃത്തുക്കൾ ദയവായി താൻ പറഞ്ഞത് ശരിയായ അർഥത്തിലെടുക്കണമെന്നും ഹൃദയ് നാരായൺ ട്വീറ്റിൽ ആവശ്യപ്പെട്ടു.
Content Highlights:Scanty clothes don't make Rakhi Sawant greater than Gandhi, says UP Speaker, clarifies after row
Related News
Comments