News

Get the latest news here

കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരേ യു.ഡി. എഫ് ധർണ

തിരുവനന്തപുരം: കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരേ സംസ്ഥാന വ്യാപക ധർണയുമായി യുഡിഎഫ്. രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് ധർണ. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഓഫീസുകളുടെ മുമ്പിലാണ് ധർണ നടത്തുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പിലെ ധർണ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.

ബിജെപി പറഞ്ഞ ഒരു രാജ്യം, ഒരു ടാക്സ് എന്ന നയം സംസ്ഥാന സർക്കാർ അനുകൂലിച്ചതാണെന്നും പിന്നെ എന്തു കൊണ്ടാണ് പെട്രോൾ, ഡീസൽ, പാചകവാതക വിലയെ അതിൽ ഉൾപ്പെടുത്തുന്നില്ലെന്നും ധർണ ഉദ്ഘാടനം ചെയ്ത് കൊണ്ട് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചോദിച്ചു. ഇതിനോട് ഒരിക്കലും യോജിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പെട്രോൾ ഡീസൽ പാചക വാതക പിൻലവലിക്കണം, പൊതുമേഖലാ സ്ഥാപനങ്ങളും മറ്റും കോർപ്പറേറ്റുകൾക്ക് വിറ്റു തുലക്കുന്ന കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കണം, മുട്ടിൽ മരം മുറി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അഴിമതിക്കേസിലെ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാറിന്റേത് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടാണ് യുഡിഎഫ് സംസ്ഥാന വ്യാപകമായി ധർണ സംഘടിപ്പിക്കുന്നത്.

വിവിധ ജില്ലകളിൽ കേന്ദ്ര - സംസ്ഥാന ഓഫീസുകൾക്ക് മുമ്പിൽ നടക്കുന്ന ധർണയിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ ഉദ്ഘാടനം ചെയ്യും.

Content Highlights: UDF protest against centre and state government
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.