News

Get the latest news here

തിരഞ്ഞെടുപ്പിൽ നയിക്കുക ഛന്നിയോ സിദ്ദുവോ? പഞ്ചാബ് കോൺഗ്രസിൽ ചേരിതിരിവ്

ചണ്ഡീഗഢ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സിദ്ദു നയിക്കുമെന്ന് മുതിർന്ന നേതാവ് ഹരിഷ് റാവത്ത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താൽ സിദ്ദു ജനപ്രിയ നേതാവാണെന്നും ഹരിഷ് റാവത്ത് പറഞ്ഞു.

കോൺഗ്രസ് പ്രസിഡന്റ് ആരാണെന്നത് ഉടൻ തീരുമാനിക്കും. എന്നിരുന്നാലും തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത് സിദ്ദു ആയിരിക്കും. ചരൺജിത് സിങ് ഛന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ഏകകണ്ഠമായാണ്. മുൻമുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ ചരൺജിത് സിങ് ഛന്നി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുപ്പിക്കാൻ പരാമവധി ശ്രമിക്കും. എന്നാൽ അന്തിമതീരുമാനം അമരീന്ദറിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഹരിഷ് റാവത്തിന്റെ പ്രസ്താവനയ്ക്കെതിരേ മുതിർന്ന കോൺഗ്രസ് നേതാവായ സുനിൽ ഝക്കർരംഗത്തെത്തി. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സിദ്ദു നയിക്കുമെന്ന പ്രസ്താവന അമ്പരിപ്പിക്കുന്നതാണ്.മുഖ്യമന്ത്രിയുടെ അധികാരങ്ങൾ അട്ടിമറിക്കുന്നതാണ് തീരുമാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുൻ പിസിസി അധ്യക്ഷൻ കൂടിയായ സുനിൽ ഝക്കറിന്റെ പേരും നേരത്തെ പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

Content Highlights:Harish Rawat Says Upcoming Punjab Polls To Be Fought Under very Popular Sidhu
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.