News

Get the latest news here

മേതില്‍ രാധാകൃഷ്ണന് ലഭിച്ചത് 70,000 രൂപയുടെ വാട്ടര്‍ ബില്‍; മന്ത്രി ഇടപെട്ടപ്പോള്‍ 197 രൂപയായി

തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി ഇടപെട്ടതോടെ എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന് ലഭിച്ച 70,000 രൂപയുടെ വാട്ടർ ബിൽ ഒറ്റയടിക്ക് 197 രൂപയായി കുറഞ്ഞു. 70,000 രൂപയുടെ വാട്ടർ ബില്ലാണ് വാട്ടർ അതോറിറ്റി അദ്യം മേതിലിന് നൽകിയത്. സംഭവം വാർത്തയായതോടെ പിഴവ് തിരുത്തിയവാട്ടർ അതോറിറ്റി, മേതിലിന് 197 രൂപയുടെ ബിൽ നൽകുകയായിരുന്നു.

മേതിൽ രാധാകൃഷ്ണന്റെ തിരുവനന്തപുരം വഴുതക്കാടുള്ള വാടക വീട്ടിലാണ് കഴിഞ്ഞ ദിവസം 70,000 രൂപയുടെ വാട്ടർ ബിൽ ലഭിച്ചത്. ഇത് സംബന്ധിച്ച് വാട്ടർ അതോറിട്ടിയിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടർന്ന് ഇക്കാര്യം മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു. പ്രശ്നം പരിഹരിക്കാൻ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു.

ഇതിനേത്തുടർന്ന് വാർട്ടർ അതോറിറ്റി സംഘം വഴുതക്കാടുള്ള അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചു. മീറ്റർ റീഡിങ്ങിൽ വന്ന പിഴവാണിതെന്നും പരിശോധകനിൽ നിന്ന് വിശദീകരണം തേടുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.


മേതിൽ രാധാകൃഷ്ണന് ആദ്യം ലഭിച്ച 70,000 രൂപയുടെ ബില്ല്


Content Highlights:Maythil Radhakrishnan to pay only Rs 197; Water authority issues new bill to the writer
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.