News

Get the latest news here

താലിബാന്‍ ഉള്‍പ്പെടുന്ന റഷ്യ ചര്‍ച്ചയില്‍ ഇന്ത്യ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: താലിബാനടക്കം ഉൾപ്പെടുന്ന റഷ്യ ആതിഥേയത്വം വഹിക്കുന്ന ചർച്ചയിൽ ഇന്ത്യ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. അഫ്ഗാനിസ്താൻ വിഷയത്തിൽ ഒക്ടോബർ 20-ന് മോസ്കോയിലാണ് ചർച്ച നടക്കുക. മോസ്കോ ഫോർമാറ്റ് ചർച്ചയെന്ന് വിളിക്കുന്ന ഇതിൽ താലിബാൻ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ടെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചൈന, പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളും ചർച്ചയിൽ പങ്കാളികളാകും. അഫ്ഗാനിസ്താനിൽ താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം നടക്കുന്ന മോസ്കോ ഫോർമാറ്റിന്റെ ആദ്യ പതിപ്പാണിത്.

താലിബാനുമായി ഇന്ത്യ ആദ്യ ഔപചാരിക ചർച്ച നടത്തിയത് ഓഗസ്റ്റ് 31-ന് ദോഹയിൽ വെച്ചായിരുന്നു. അഫ്ഗാനിലെ താത്കാലിക താലിബാൻ സർക്കാരുമായി ഇന്ത്യ നടത്തുന്ന ആദ്യ ഔദ്യോഗിക ചർച്ചയ്ക്ക് മോസ്കോ വേദിയാകും.

അഫ്ഗാൻ വിഷയത്തിൽ ആദ്യ അന്താരാഷ്ട്ര കോൺഫറൻസിന് മാർച്ചിൽ റഷ്യ വേദിയൊരുക്കിയിരുന്നു. അക്രമങ്ങൾ അവസാനിപ്പിക്കാനും സമാധാന ഉടമ്പടിയിലെത്താനും ആവശ്യപ്പെട്ട് യുഎസ്, ചൈന, പാകിസ്താൻ, റഷ്യ എന്നിവർ സംയുക്ത പ്രസ്താവന ഇറക്കുകയും ചെയ്തു.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.