News

Get the latest news here

വാതില്‍ തുറന്നിട്ടിരിക്കുന്നു; അമരീന്ദറിന്റെ പുതിയ പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറെന്ന് ബിജെപി

ചണ്ഡിഗഢ്: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ അമരീന്ദർ സിങിന്റെ പുതിയ പർട്ടിയുമായി സഖ്യത്തിന് തയ്യാറാണെന്ന് ബി.ജെ.പി സംസ്ഥാന ഘടകം.ബി.ജെ.പി പഞ്ചാബ് ചുമതലക്കാരനായ ദുഷ്യന്ത്ഗൗതമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

"രാജ്യത്തെ കുറിച്ചും ദേശസുരക്ഷയെ കുറിച്ചും കരുതലുള്ളവരുമായി സഖ്യത്തിൽ ഏർപ്പെടാൻ ബി.ജെ.പി എന്നും തയ്യാറായാണ്. സഖ്യത്തിനായി ഞങ്ങളുടെ വാതിലുകൾ തുറന്ന് കിടക്കുകയാണ്. പാർട്ടിയുടെ പാർലമെന്ററി ബോർഡ് വിഷയത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കും"- ഗൗതം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസ് നേതൃത്വവുമായി തെറ്റിയ ക്യാപ്റ്റൻ അമരീന്ദർ സിങ് കഴിഞ്ഞ ദിവസമാണ് പുതിയ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയത്. കർഷക സമരത്തിൽ പരിഹാരം ഉണ്ടാക്കിയാൽ ബി.ജെ.പിയുമായും അകാലി ഗ്രൂപ്പുകളുമായും സഖ്യത്തിലേർപ്പെടുമെന്നും ക്യാപ്റ്റനുമായി ബന്ധമുള്ള വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

കോൺഗ്രസുമായി തെറ്റിയതിന് പിന്നാലെ ബി.ജെ.പി നേതാവ് അമിത് ഷായുമായി അമരീന്ദർ സിങ് ചർച്ച നടത്തിയത് ക്യാപ്റ്റൻ ബി.ജെ.പിയിൽ ചേരുന്നു എന്ന അഭ്യൂഹങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ബി.ജെ.പിയിലേക്ക് ഇല്ലെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പാർട്ടിയുടെ ചർച്ചകൾ സജീവമായത്.

സംസ്ഥാനത്തെ ജനങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബി.ജെ.പിക്ക് അമരീന്ദർ സിങുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതെന്നും ദുഷ്യന്ത് ഗൗതം പറഞ്ഞു. എന്നാൽ ദേശ സുരക്ഷയുമായി ബന്ധപ്പെട്ട് അദ്ദേഹം സ്വീകരിച്ചിരുന്ന നിലപാടുകളെ എന്നും ബി.ജെ.പി പ്രശംസിച്ചിരുന്നു. അദ്ദേഹം ഒരു പട്ടാളക്കാരനായിരുന്നു. അദ്ദേഹം ഒരു ദേശസ്നേഹിയാണ്. കർഷക സമരം രമ്യമായി പരിഹരിക്കാൻ ബി.ജെ.പി ശ്രമിക്കുമെന്നും ദുഷ്യന്ത് ഗൗതം പറഞ്ഞു.

Content Highlights: Ready For Alliance: BJP On Amarinder Singhs Friend Request
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.