News

Get the latest news here

സുഹൃത്തിന്റെ ഷൂസിനുള്ളില്‍ ലഹരിമരുന്ന് ഉണ്ടെന്ന് ആര്യന് അറിയാമായിരുന്നു - കോടതിയുടെ പരാമര്‍ശങ്ങള്‍

മുംബൈ: ആഡംബര കപ്പലിലെ ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളിയ മുംബൈ എൻ.ഡി.പി.എസ് കോടതി നടത്തിയത് നിർണായകമായ നിരീക്ഷണങ്ങൾ. ഉന്നത ബന്ധങ്ങളുള്ള പ്രതിക്ക് ജാമ്യം നൽകിയാൽ കേസിന്റെ തുടരന്വേഷണത്തെ ബാധിക്കും. ആഡംബര കപ്പലിൽ പാർട്ടിയിൽ പങ്കെടുക്കാനായി പോകുമ്പോൾ സുഹൃത്ത് അർബാസ് മെർച്ചന്റിന്റെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്നുണ്ടെന്ന് ആര്യന് അറിയാമായിരുന്നു എന്നുവേണം കരുതാൻ എന്നും കോടതി ചൂണ്ടിക്കാട്ടി.

ആര്യന്റെ വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ചാൽ ലഹരി ഇടപാടുകാരുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നുവെന്ന് വ്യക്തമാണ്. ആറ് ഗ്രാം ചരസ് ആണ് അർബാസിന്റെ പക്കൽ നിന്ന് എൻ.സി.ബി പിടിച്ചെടുത്തത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് ആര്യനെന്നും ജാമ്യം നൽകിയാലും സമാനമായ കുറ്റം ചെയ്യില്ലെന്ന് പറയാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

ലഹരി മരുന്ന വിതരണം ചെയ്യുന്നവരുമായി ആര്യന് വളരെ അടുത്ത ബന്ധമുണ്ടെന്നതിനും തെളിവുകളുണ്ട്. അർബാസും ആര്യനും വളരെ കാലമായി അടുത്ത സുഹൃത്തുക്കളാണ്. ഒരുമിച്ച് നിരവധി യാത്രകളും ചെയ്തിരുന്നു. ആഡംബര കപ്പലിലെ പാർട്ടിയിൽ പങ്കെടുക്കാനായി പോകുമ്പോൾ ഉപയോഗിക്കുന്നതിനായി ലഹരി കൈയിൽ കരുതിയിരുന്നത് ഇരുവരും സമ്മതിച്ചിട്ടുണ്ട്. അർബാസിന്റെ കൈവശം ലഹരിയുണ്ടെന്ന് ആര്യന്അറിയാമായിരുന്നു എന്നുവേണം കരുതാനെന്നും കോടതി പറയുന്നു.

ആര്യന്റെ വാട്സാപ്പ് ചാറ്റുകളിൽ ലഹരി മരുന്നിനെ കുറിച്ച് പറയുന്നുണ്ട്. ഇത് അത്തരം വ്യാപാരം നടത്തുന്നവരുമായി പ്രതിക്കുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതാണ്. എല്ലാ പ്രതികളും പരസ്പരം കണ്ണികളാണ്. എൻഡിപിഎസ് ആക്ടിന് കീഴിൽ വരുന്ന കുറ്റങ്ങൾ ചെയ്തിട്ടില്ലെന്ന് പറയാൻ കഴിയുകയുമില്ല.

ആര്യന് വിദേശ രാജ്യങ്ങളിലെ മയക്കുമരുന്ന് കണ്ണികളുമായി പോലും ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായി എൻ.സി.ബി കോടതിയെ അറിയിച്ചിരുന്നു. ഇവർ അന്താരാഷ്ട്ര മാഫിയയുടെ ഭാഗമാണോയെന്ന് അന്വേഷിക്കുകയാണെന്നും എൻ.സി.ബി കോടതിയെ അറിയിച്ചു. പ്രതികളെല്ലാം ഉന്നത ബന്ധങ്ങളുള്ളതിനാൽ ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്ന എൻ.സി.ബി വാദത്തെ കോടതി അംഗീകരിക്കുകയായിരുന്നു.

Content Highlights: aryan khan was aware of drugs in arbaz merchant`s custody
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.