News

Get the latest news here

കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ വൈകുന്നു - മുഖ്യമന്ത്രി

തിരുവനന്തപുരം: ഒക്ടോബർ 12 മുതൽ 20 വരെ സംസ്ഥാനത്ത് മഴക്കെടുതിയിൽ 42 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആറ് പേരെ കാണാതായി. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടൻ സഹായം നൽകുമെന്നും മുഖ്യമന്ത്രിവാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ വൈകുന്നു. ഇത് കാലാവസ്ഥ വിഭാഗം ബോധപൂർവം ചെയ്യുന്നതാണെന്ന് കരുതുന്നില്ല.പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽവ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ കോഴിക്കോട് മലപ്പുറം തൃശൂർ ജില്ലകളുടെ മലയോരത്ത് ജാഗ്രതവേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കനത്ത മഴയ്ക്കിടെപരിക്കേറ്റവർക്കും വീടുകൾ നഷ്ടപ്പെട്ടവർക്കും ആവശ്യമായ സഹായം നൽകും. ദുരനിത ബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകും. സംസ്ഥാനത്ത് 304 ദുരിതാശ്വാസ ക്യാമ്പുകളിലായി 3859 കുടുംബങ്ങൾ കഴിയുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ കോവിഡ് പകരാതിരിക്കാൻ പ്രത്യേക ശ്രദ്ധ കൊടുക്കണം.

ക്യാമ്പുകളിൽ മാസ്ക് നിർബന്ധമായും ധരിക്കണം. ക്യാമ്പുകളിലെ പ്രായമായവരും രോഗികളുമായി മറ്റുള്ളവർ ഇടപഴകാതിരിക്കണം. കോവിഡ് പോസിറ്റീവ് ആകുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം.

ഉരുൾപൊട്ടലിൽ ഫലപ്രദമായ രക്ഷാപ്രവർത്തനം നടത്തി. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. പോലീസും ഫയർഫോഴ്സും മികച്ച രീതിയിൽ രക്ഷാപ്രവർത്തനം നടത്തി.ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വീഴ്ച വന്നതായുള്ള ചെറിയാൻ ഫിലിപ്പിന്റെ വിമർശനം എന്തുകൊണ്ടാണെന്ന് അറിയില്ല.



Content Highlights: CM Pinarayi Vijayan press conference
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.