News

Get the latest news here

മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച തുറക്കുമെന്ന് തമിഴ്‌നാട്; സംസ്ഥാനം സജ്ജമെന്ന് മന്ത്രി

ഇടുക്കി: ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ ഡാം വെള്ളിയാഴ്ച തുറക്കും. രാവിലെ ഏഴ് മണിക്ക് ഡാം തുറക്കുമെന്നാണ് തമിഴ്നാട് സർക്കാർ കേരളത്തെ അറിയിച്ചിരിക്കുന്നത്.

ഡാം തുറക്കുന്നതിന് കേരളം സജ്ജമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.ഡാം തുറക്കുന്നതിന് മുൻപായുള്ള മുന്നൊരുക്കങ്ങൾ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സംസ്ഥാനം സജ്ജമാണ്.

നിലവിൽ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കൻഡിൽ 3800 ഘനയടിയാണ് ഇപ്പോൾ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ടെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.



Content Highlights:Mullaperiyar Dam will open at 7 am on Friday-Tamil Nadu informed Kerala
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.