By
Admin
/
Oct 27, 2021 //
Editor's Pick /
ആദ്യ ഓവറില്‍ രണ്ട് റണ്‍സിന് മൂന്ന് വിക്കറ്റ്; കൊടുങ്കാറ്റായി നമീബിയന്‍ പേസ് ബൗളര്‍
ഇതുപോലൊരു സ്വപ്നത്തുടക്കം ഏതു ടീമും ഒന്നു മോഹിച്ചുപോകും. ട്വന്റി-20 ലോകകപ്പിൽ സ്കോട്ട്ലന്റിനെതിരായ സൂപ്പർ 12 മത്സരത്തിന്റെ ആദ്യ ഓവറിൽ പേസ് ബൗളർ റൂബൻ ട്രപംൽമാൻ അത്തരമൊരു തുടക്കമാണ് നമീബിയക്ക് നൽകിയത്. ആ ഓവറിൽ 23-കാരൻ വീഴ്ത്തിയത് മൂന്ന് വിക്കറ്റാണ്. വഴങ്ങിയത് രണ്ട് റൺസും!
ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ജോർദ് മുൻസെയെ ട്രംപൽമാൻ ബൗൾഡാക്കി. മൂന്നാം പന്തിൽ കലൂം മക്ലിയോഡിനെ വിക്കറ്റ് കീപ്പർ സെയ്ൻ ഗ്രീനിന്റെ കൈയിലെത്തിച്ചു. നാലാം പന്തിൽ റിച്ചി ബെറിങ്ടണെ വിക്കറ്റിന് മുന്നിൽ കുരുക്കി. ഇതോടെ സ്കോട്ട്ലന്റ് മൂന്നു വിക്കറ്റിന് രണ്ട് റൺസ് എന്ന നിലയിൽ തകർന്നു. ഈ രണ്ട് റൺസും വന്നത് വൈഡിലൂടെയാണ്.
ഇതോടെ ട്വന്റി-20 ക്രിക്കറ്റിലെ ആദ്യ ഓവറിൽ തന്നെ മൂന്നു വിക്കറ്റെടുക്കുന്ന നാലാമത്തെ താരം എന്ന ചരിത്രനേട്ടം ഈ ഇടങ്കയ്യൻ പേസ് ബൗളർ സ്വന്തമാക്കി. ഇതിന് മുമ്പ് പാകിസ്താൻ താരങ്ങളായ ഷുഐബ് അക്തർ, യാസിർ അറഫാത്, വെസ്റ്റിൻഡീസ് താരം ഫിദൽ എഡ്വാർഡ്സ് എന്നിവരാണ് ഈ നേട്ടത്തിലെത്തിയത്.
pic.twitter.com/0kHFNoRtvK
— Rishobpuant (@rishobpuant) October 27, 2021
Content Highlights: A dream first over by Namibias Ruben Trumpelmann against Scotland in T20 World Cup
Related News
Comments