News

Get the latest news here

ചൈനയ്ക്ക് മുന്നറിയിപ്പ്; 5,000 കി.മീ പ്രഹരശേഷിയുള്ള അഗ്നി-5 വിജയകരമായി പരീക്ഷിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ഭൂതല-ഉപരിതലബാലിസ്റ്റിക് മിസൈൽ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്ത് എ.പി.ജെ അബ്ദുൾകലാം ദ്വീപിൽ വെച്ചാണ് പരീക്ഷണം നടന്നത്. ബുധനാഴ്ച രാത്രി 7.50നായിരുന്നു പരീക്ഷണം. ചൈനയുമായി നിലനിൽക്കുന്ന അതിർത്തി വിഷയങ്ങളുടെ പശ്ചാത്തലത്തിൽ മിസൈൽ പരീക്ഷണത്തിന് സവിശേഷ പ്രാധാന്യമാണുള്ളത്.

ഖര ഇന്ധനം ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി പ്രവർത്തിക്കുന്ന എഞ്ചിൻ ആണ് അഗ്നി അഞ്ചിന്റേത്. മിസൈലിന് 5,000 കിലോമീറ്റർ പരിധി വരെയുള്ള ലക്ഷ്യങ്ങളെ കൃത്യതയോടെ തകർക്കാൻകഴിയും.17 മീറ്റർ നീളമുള്ള മിസൈലിന് 50 ടൺ ഭാരമുണ്ട്.

അഗ്നി സീരിസിലെ അഞ്ചാമത്തെ മിസൈൽ ആണ് ഇത്. അഗ്നി 1 -700 കി.മി, അഗ്നി 2-2000 കി.മീ, അഗ്നി 3-അഗ്നി 4 2500 മുതൽ 3500 വരെ എന്നിങ്ങനെയാണ് പ്രഹരശേഷി.

Content Highlights:Agni-V Ballistic Missile Successfully Tested


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.