News

Get the latest news here

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അര്‍ധ സെഞ്ചുറിയുമായി ശ്രേയസ് അയ്യര്‍; 200 കടന്ന് ഇന്ത്യ | Live Blog

കാൺപുർ: ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ താരം ശ്രേയസ് അയ്യർക്ക് അർധ സെഞ്ചുറി. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർധ സെഞ്ചുറി നേടാൻ താരത്തിനായി.

അതേസമയം ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നാല് വിക്കറ്റുകൾ നഷ്ടമായി. നായകൻ അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് ഒടുവിൽ നഷ്ടപ്പെട്ടത്.

63 പന്തുകളിൽ നിന്ന് 35 റൺസെടുത്ത രഹാനെയെ കൈൽ ജാമിസൺ ബൗൾഡാക്കി. ജാമിസണിന്റെ പന്ത് രഹാനെയുടെ ബാറ്റിൽ തട്ടി വിക്കറ്റ് പിഴുതെടുത്തു. ഇതോടെ ഇന്ത്യ 145 ന് നാല് എന്ന സ്കോറിലേക്ക് വീണു. ജാമിസണിന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റാണിത്. രവീന്ദ്ര ജഡേജയും ശ്രേയസ് അയ്യരുമാണ് ഇപ്പോൾ ക്രീസിലുള്ളത്. ഇരുവരും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 50 റൺസ് പിന്നിട്ടു.

രഹാനെയ്ക്ക് മുൻപ് ചേതേശ്വർ പൂജാരയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 88 പന്തുകളിൽ നിന്ന് 26 റൺസെടുത്ത താരത്തെ ടിം സൗത്തി വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടലിന്റെ കൈയ്യിലെത്തിച്ചു.

പൂജാരയ്ക്ക് മുൻപ് ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. 93 പന്തുകളിൽ നിന്ന് 52 റൺസെടുത്ത ഗില്ലിനെ കൈൽ ജാമിസൺ ബൗൾഡാക്കി. ഗില്ലിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് പിഴുതെടുത്തു.

ഓപ്പണർ മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 13 റൺസെടുത്ത താരത്തെ കൈൽ ജാമിസൺ വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടലിന്റെ കൈയ്യിലെത്തിക്കുകയായിരുന്നു.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പകരം ചോദിക്കുകയെന്ന ദൗത്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. രാഹുൽ ദ്രാവിഡ് കോച്ചായ ശേഷമുള്ള ആദ്യ ടെസ്റ്റാണിത്.

ബാറ്റിങ് നിരയിൽ രഹാനെ, ചേതേശ്വർ പുജാര, മായങ്ക് അഗർവാൾ എന്നിവർ മാത്രമാണ് 10 ടെസ്റ്റിൽ കൂടുതൽ കളിച്ചിട്ടുള്ളത്. മായങ്ക്, ശുഭ്മാൻ ഗിൽ എന്നിവർ ഓപ്പൺ ചെയ്യും. സ്ഥിരം ഓപ്പണർമാർ തിരിച്ചെത്തിയാൽ പരിഗണിക്കപ്പെടണമെങ്കിൽ ഇവർക്ക് മികച്ചപ്രകടനം കൂടിയേ തീരൂ. രഹാനെക്ക് ഈ സീസണിൽ 11 ടെസ്റ്റുകളിൽനിന്ന് 19 ശരാശരി മാത്രമേയുള്ളൂ. കരിയർ രക്ഷിച്ചെടുക്കുക എന്ന വെല്ലുവിളിയാണ് ക്യാപ്റ്റന് മുന്നിലുള്ളത്.

കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിലുള്ള ന്യൂസീലൻഡ് ടീം ശക്തമായ നിരയെയാണ് അണിനിരത്തുന്നത്.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...



Content Highlights: india vs new zealand, first test, kanpur test, live score
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.