News

Get the latest news here

സഞ്ജിത്തിനെ കൊലപ്പെടുത്തിയത് 5 പേര്‍ ചേര്‍ന്ന്; മൂന്നുപേര്‍ സഹായികള്‍: റിമാന്‍ഡ് റിപ്പോര്‍ട്ട്

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് അഞ്ച് പേർ ചേർന്നെന്ന് റിമാൻഡ് റിപ്പോർട്ട്. മൂന്ന് പേർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു.സംഭവത്തിൽ എട്ട് പ്രതികളുണ്ടെന്ന് ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴിയിലും പറയുന്നുണ്ട്. പ്രതികൾ സഞ്ചരിച്ച കാർ ഓടിച്ചയാളുടെ കുറ്റസമ്മതമൊഴിയാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.

അഞ്ച് പേർ ചേർന്നാണ് കൊല നടത്തിയത്. ഇവർക്ക് സഹായം നൽകാനായി മറ്റ് മൂന്ന് പേർ കൂടിയുണ്ടായിരുന്നു. നാല് പേർ കാറിൽ നിന്നിറങ്ങി സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തി. മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് തിരിച്ചുപോയതെന്നുംകുറ്റസമ്മതമൊഴിയിൽ പറയുന്നുണ്ട്.

നവംബർ 15-ന് രാവിലെ ഒമ്പതുമണിയോടെയാണ് ആർ.എസ്.എസ്. തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ ഭാര്യവീട്ടിൽനിന്ന് അൽപമകലെയായി മമ്പറത്ത് ഒരുസംഘം ആളുകൾ ഭാര്യയുടെ മുന്നിൽ വെട്ടിക്കൊലപ്പെടുത്തിയത്. പതിനഞ്ച് വെട്ടാണ് ശരീരത്തിലുള്ളത്.

സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളെവ്യാഴാഴ്ച സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.