News

Get the latest news here

സെൻസെക്‌സിൽ വീണ്ടും തകർച്ച: നഷ്ടമായത് 1000ത്തിലേറെ പോയന്റ് |Stock Market Live

മുംബൈ: വിപണിയിൽ കനത്ത നഷ്ടത്തിന്റെ ദിനംവീണ്ടും. തിങ്കളാഴ്ചയിലെ തകർച്ചക്കുശേഷം നേരിയതോതിൽ ഉണർവ് പ്രകടമായ സൂചികകളിൽ വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ വീണ്ടും ഇടിവ്

സെൻസെക്സിൽ 1055 പോയന്റ് നഷ്ടത്തിൽ 57,740ലും നിഫ്റ്റി 313 പോയന്റ് താഴ്ന്ന് 17,222ലുമാണ് വ്യാപാരം നടക്കുന്നത്. പുതിയ കോവിഡ് വകഭേദത്തിന്റെ യുറോപ്പിലെ വ്യാപനവും ഏഷ്യൻ സൂചികകളിലെ നഷ്ടവുമാണ് രാജ്യത്തെ വിപണിയെ ബാധിച്ചത്.

പവർഗ്രിഡ്, സൺഫാർമ, ടിസഎസ്, എച്ച്സിഎൽ ടെക്, നെസ് ലെ, ഇൻഫോസിസ്, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഐടിസി, ഏഷ്യൻ പെയിന്റ്സ്, ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ.

ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതമ നഷ്ടത്തിലാണ്. ഫാർമ, ഐടി, എഫ്എംസിജി സെക്ടറുകൾമാത്രമാണ് നേട്ടത്തിൽ.

Sensex sinks 850 pts, Nifty below 17,300
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.