News

Get the latest news here

ശ്രേയസ് അയ്യരെ വീഴ്ത്തി സൗത്തി, ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് നഷ്ടം | LIVE BLOG

കാൺപുർ:ന്യൂസീലൻഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യർ സെഞ്ചുറി നേടി. ശ്രേയസ്സിന്റെ ബലത്തിൽ ഇന്ത്യൻ സ്കോർ 300 കടന്നു.

നാല് വിക്കറ്റിന് 258 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടു. അർധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയാണ് പുറത്തായത്. രണ്ടാം ദിനം ഒരു റൺസ് പോലും നേടാനാവാതെ പോയ ജഡേജയെ ടിം സൗത്തി ക്ലീൻ ബൗൾഡാക്കി. 112 പന്തുകളിൽ നിന്ന് 50 റൺസെടുത്ത ശേഷമാണ് ജഡേജ ക്രീസ് വിട്ടത്.

ജഡേജയ്ക്ക് പിന്നാലെ വൃദ്ധിമാൻ സാഹ ക്രീസിലെത്തി. സാഹയെ സാക്ഷിയാക്കി ശ്രേയസ് അയ്യർ അനായാസം ബാറ്റ് ചലിപ്പിച്ചു. വൈകാതെ താരം അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടി. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടുന്ന 16-ാം ഇന്ത്യൻ താരം എന്ന റെക്കോഡ് ശ്രേയസ് അയ്യർ സ്വന്തമാക്കി.

പുതുതായി ക്രീസിലെത്തിയ സാഹയ്ക്ക് പിടിച്ചുനിൽക്കാനായില്ല. ഒരു റൺ മാത്രമെടുത്ത സാഹയെ ടിം സൗത്തി വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടലിന്റെ കൈയ്യിലെത്തിച്ചു. സാഹയ്ക്ക് പകരം രവിചന്ദ്ര അശ്വിൻ ക്രീസിലെത്തി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....



Content Highlights: india vs new zealand, kanpur test, first test day 2, live score
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.