News

Get the latest news here

സൂം കോളിലൂടെ 900 പേരെ പിരിച്ചുവിട്ട് കമ്പനി; സി.ഇ.ഒയുടെ വീഡിയോ വൈറല്‍

ന്യൂഡൽഹി: സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് ബെറ്റർ ഡോട്ട് കോം സി.ഇ.ഒ. വിശാൽ ഗാർഗ്. കമ്പനിയുടെ ഇന്ത്യയിലെയും അമേരിക്കയിലെയും ജീവനക്കാർക്കാണ് ജോലി നഷ്ടമായത്.

വിശാലിന്റെ സൂം കോളിൽ പങ്കെടുത്ത ജീവനക്കാരിൽ ഒരാൾ ഇത് റെക്കോഡ് ചെയ്യുകയും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയുമായിരുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധിപ്പേരുടെ ജോലി പോയ സൂ കോൾ ഡിസംബർ ഒന്നിനായിരുന്നു നടന്നത്.

നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്തയല്ല ഇത്. ഈ കോളിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, പിരിച്ചുവിടാൻ ഉദ്ദേശിക്കുന്ന സംഘത്തിൽ നിങ്ങളുമുണ്ട്. നിങ്ങളുടെ ഇവിടുത്തെ ജോലി ഉടൻ അവസാനിക്കുകയാണ്- ഗാർഗ് വീഡിയോയിൽ പറയുന്നത് കാണാം.

തന്റെ തൊഴിൽജീവിതത്തിൽ ഇത് രണ്ടാംതവണയാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്നും തനിക്ക് ഇത് ചെയ്യാൻ ആഗ്രഹമില്ലെന്നും ഗാർഗ് പറയുന്നുണ്ട്. കഴിഞ്ഞതവണ ഇത്തരമൊരു പ്രഖ്യാപനം നടത്തിയപ്പോൾ താൻ കരഞ്ഞെന്നും ഗാർഗ് കൂട്ടിച്ചേർക്കുന്നു.


Vishal Garg: “I wish I didn't have to lay off 900 of you over a zoom call but I'm gonna lay y'all off right before the holidays lmfaooo”pic.twitter.com/6bxPGTemEG
— litquidity (@litcapital) December 5, 2021



content highlights:better.com ceo vishal garg fires 900 employees over zoom call
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.